അർബൻ ക്രൂസർ ബുക്കിംഗ് തുടങ്ങി ടൊയോട്ട

By Web TeamFirst Published Aug 25, 2020, 12:05 PM IST
Highlights

മാരുതി സുസുക്കിയുടെ കോംപാക്ട് എസ്‌യുവി ബ്രെസ്സയുടെ റീബാഡ്‍ജ് പതിപ്പ് അർബൻ ക്രൂസറിനുള്ള ബുക്കിംഗ് തുടങ്ങി

മാരുതി സുസുക്കിയുടെ കോംപാക്ട് എസ്‌യുവി ബ്രെസ്സയുടെ റീബാഡ്‍ജ് പതിപ്പ് അർബൻ ക്രൂസറിനുള്ള ബുക്കിംഗ് തുടങ്ങി. 11,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 22ന് അർബൻ ക്രൂസർ വിപണിയിലെത്തും എന്നാണ്  പ്രതീക്ഷിയ്ക്കുന്നത്. ടൊയോട്ട മാരുതി സുസുക്കി സഹകരണത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് അർബൻ ക്രൂസർ.

പുത്തൻ വിറ്റാര ബ്രെസയിലെ 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയ്സറിലും ഇടം പിടിക്കുക. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകൾക്ക് മാത്രമായിരിക്കും 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കുക. 

മാരുതി ബ്രെസയുടെ റീബാഡ്‍ജിംഗ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായതിനാല്‍ ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡൽ ആയ ഫോർച്യൂണറിനോട് സാമ്യം തോന്നും വിധം ഇരു വശങ്ങളിലും കുത്തനെ ക്രോം സ്ട്രിപ്പ് ഉള്ള ഗ്രിൽ ആണ് അർബൻ ക്രൂയിസറിന്. മാത്രമല്ല മുൻ ബമ്പർ റീഡിസൈൻ ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസയിലെ ബമ്പർ സ്ഥാപിച്ചിരിക്കുന്ന ചാര നിറത്തിലുള്ള ഫോക്സ് നഡ്‌ജ്‌ ബാറിന് പകരം അർബൻ ക്രൂയ്സറിൽ ഇതിന് കറുപ്പ് നിറമാണ്. മാത്രമല്ല ഒരു ഫോക്സ് സ്കിഡ് പ്ലെയ്റ്റും അർബൻ ക്രൂയ്സറിൽ അധികമായി ഇടം പിടിച്ചിട്ടുണ്ട്. 

വിറ്റാര ബ്രെസ്സയുടെ അത്രയും തന്നെ വേരിയന്റുകളും, കളർ ഓപ്ഷനുകളും അർബൻ ക്രൂയ്സറിനുമുണ്ടാകും. അതെ സമയം ഇവ രണ്ടിന്റെയും പേരുകൾ വ്യത്യസ്തമായിരിക്കും എന്ന് മാത്രം. 7.34 ലക്ഷം മുതൽ 11.40 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള വിറ്റാര ബ്രെസയുടെ ഏറെക്കുറെ അതെ വില ആയിരിക്കും ടൊയോട്ട അർബൻ ക്രൂയ്സറിനും. വാഹനം  മാരുതി സുസുക്കി വിറ്റാര ബ്രെസയെ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ  സോണറ്റ് എന്നിവ വിപണിയില്‍ അര്‍ബന്‍ ക്രൂസറിന്‍റെ എതിരാളികളായിരിക്കും. 

click me!