Urban Cruiser : ഇതാ, ടൊയോട്ട അർബൻ ക്രൂയിസർ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ..

Published : Apr 13, 2022, 03:52 PM IST
Urban Cruiser : ഇതാ, ടൊയോട്ട അർബൻ ക്രൂയിസർ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ..

Synopsis

ഗ്ലോബൽ എൻസിഎപിയുടെ (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) (Global NCAP) ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടിൽ ടൊയോട്ട അർബൻ ക്രൂയിസർ (Toyota Urban Cruiser) നാല് സ്റ്റാർ റേറ്റിംഗ് നേടി. 

ഗ്ലോബൽ എൻസിഎപിയുടെ (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) (Global NCAP) ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടിൽ ടൊയോട്ട അർബൻ ക്രൂയിസർ (Toyota Urban Cruiser) നാല് സ്റ്റാർ റേറ്റിംഗ് നേടി. 

Toyota Maruti : ഒരുലക്ഷം വില്‍പ്പന പിന്നിട്ട് ടൊയോട്ട ഗ്ലാൻസയും അർബൻ ക്രൂയിസറും

വാഹനത്തിലെ മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് നാല് സ്റ്റാർ റേറ്റിംഗും കുട്ടികയാത്രികരുടെ സംരക്ഷണത്തിന് മൂന്ന് സ്റ്റാർ റേറ്റിംഗും ലഭിക്കും. ടെസ്റ്റ് മോഡലിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഐസോഫിക്സ് മൗണ്ടുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ എന്നിവ സജ്ജീകരിച്ചിരുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി യഥാക്രമം 17-ൽ 13.52 പോയിന്റുകളും 49-ൽ 36.68 പോയിന്റുകളും നേടാൻ അർബൻ ക്രൂയിസറിന് കഴിഞ്ഞു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം! 

ഈ സബ് കോംപാക്റ്റ് എസ്‌യുവി ഡ്രൈവറുടെയും സഹ യാത്രക്കാരന്‍റെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണം വാഗ്‍ദാനം ചെയ്യുന്നു. വാഹനത്തിന്റെ ബോഡിഷെൽ സ്ഥിരതയുള്ളതായി വിലയിരുത്തപ്പെട്ടു. കുട്ടികളുടെ സുരക്ഷയില്‍ അർബൻ ക്രൂയിസർ നെഞ്ചിനും കഴുത്തിനും ന്യായമായ സംരക്ഷണം നൽകി. ഒന്നര വയസുള്ള കുട്ടിയുടെ  ഡമ്മിക്ക് ഇത് മികച്ച സംരക്ഷണം വാഗ്‍ദാനം ചെയ്തു.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

അതേസമയം മാരുതി വിറ്റാര ബ്രെസയടെ ടൊയോട്ട റീ ബാഡ്‍ജ് പതിപ്പായ അർബൻ ക്രൂയിസർ ബ്രെസയെക്കാള്‍ മികച്ച പോയിന്റുകൾ നേടി എന്നതും ശ്രദ്ധേയമാണ്. മാരുതിയുടെ സബ് കോംപാക്റ്റ് എസ്‌യുവി (പ്രീ-ഫേസ്‌ലിഫ്റ്റ്) മുതിർന്നവരുടെ സംരക്ഷണത്തിന് 12.51 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 17.73 പോയിന്റും നേടിയപ്പോൾ, അർബൻ ക്രൂയിസറിന് യഥാക്രമം 13.25 പോയിന്റും 36.68 പോയിന്റും ലഭിച്ചു. 2020 സെപ്റ്റംബറിൽ ലോഞ്ച് ചെയ്‍ത ടൊയോട്ട അർബൻ ക്രൂയിസർ വരും മാസങ്ങളിൽ ഒരു സുപ്രധാന അപ്‌ഡേറ്റ് ലഭിക്കാൻ തയ്യാറാണ്. 2022 മെയ് മാസത്തിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന രണ്ടാം തലമുറ ബ്രെസയ്ക്ക് ശേഷം പുതിയ അർബൻ ക്രൂയിസർ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

വാഹനത്തിന്‍റെ ക്യാബിനിനുള്ളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തും. പുതിയ 2022 ടൊയോട്ട അർബൻ ക്രൂയിസർ , വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ, വോയ്‌സ് തിരിച്ചറിയൽ എന്നിവയ്‌ക്കൊപ്പം പുതുതായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (സുസുക്കിയും ടൊയോട്ടയും വികസിപ്പിച്ചത്) എന്നിവയുമായാണ് വരാൻ സാധ്യത. സിം അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് കാർ സ്യൂട്ട്, വയർലെസ് ചാർജിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി യൂണിറ്റ്, സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, 360 ഡിഗ്രി ക്യാമറ, ഒരു പുതിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ടൊയോട്ട വാഗ്‍ദാനം ചെയ്തേക്കാം.

ഇതിന്റെ പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പുതിയ 2022 ടൊയോട്ട അർബൻ ക്രൂയിസറും 104 ബിഎച്ച്‌പിക്കും 138 എൻഎമ്മിനും പര്യാപ്‍തമായ അതേ 1.5 എൽ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. പുതിയ തലമുറ ബ്രെസയ്ക്ക് സമാനമായി, പുതുക്കിയ അർബൻ ക്രൂയിസറിന് അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ യൂണിറ്റിനൊപ്പം പുതിയ ആറ് സ്‍പഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും.

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ

PREV
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ