വിലക്കുറവുള്ള ബൈക്കുമായി ട്രയംഫ്; ട്രൈഡന്റ് അടുത്ത വര്‍ഷം വിപണിയിലേക്ക്

By Web TeamFirst Published Aug 27, 2020, 8:29 PM IST
Highlights

ട്രയംഫ് ട്രൈഡന്റ് ഇന്ത്യയില്‍ യമഹ MT07, കാവസാക്കി Z650, ഹോണ്ട CB650 എന്നീ മോഡലുകളോടാണ് മത്സരിക്കുക...
 

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിക്കാനൊരുങ്ങുന്ന പുത്തന്‍ ബൈക്കായ ട്രൈഡന്റ് അടുത്ത വര്‍ഷം വിപണിയിലെത്തും എന്നാണ് സൂചന. ബൈക്കിനെ കുറിച്ച് ഒരു സൂചന നല്‍കാന്‍ പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. ആദ്യം യുകെ വിപണിയിലും പിന്നീട് ഇന്ത്യന്‍ വിപണിയിലും ട്രൈഡന്റ് എത്തുമെന്നും തായ്‌ലന്‍ഡിലെ ഫാക്ടറിയില്‍ അടുത്ത വര്‍ഷം ബൈക്കിന്റെ നിര്‍മാണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആറ് ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ട്രയംഫ് ട്രൈഡന്റ് ഇന്ത്യയില്‍ യമഹ MT07, കാവസാക്കി Z650, ഹോണ്ട CB650 എന്നീ മോഡലുകളോടാണ് മത്സരിക്കുക. ട്രയംഫ് ട്രൈഡന്റില്‍ ഒരുങ്ങുന്ന 675 സിസി ഡേടോണ എന്‍ജിന് ടോര്‍ക്ക് കുറച്ച്, പവര്‍ കൂട്ടി മാറ്റങ്ങള്‍ വരുത്തിയേക്കും. ഡേടോണ 675ആര്‍ മോഡലിന്റെ ഫ്രെയിം തന്നെ ചില മാറ്റങ്ങളോടെ ട്രയംഫ് ട്രൈഡന്റില്‍ ലഭിക്കും.

റോഡ്സ്റ്റര്‍, സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളുടെ ഒരു സങ്കരമാണ് ഒറ്റ നോട്ടത്തില്‍ ട്രയംഫ് ട്രൈഡന്റ്. ട്രയംഫ് ട്രൈഡന്റിന്റെ പ്രോട്ടോടൈപ്പ് ലണ്ടന്‍ ഡിസൈന്‍ മ്യൂസിയത്തില്‍ ആണ് കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ട്രയംഫിന്റെ ആസ്ഥാനമായ യുകെയിലെ ഹിങ്ക്‌ലിയിലെ ഒരു പ്രത്യേക ഡിസൈന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഡിസൈന്‍ പ്രോട്ടോടൈപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!