അപ്പാഷെ ആർടിആർ 160 4Vയെ വീണ്ടും പരിഷ്‍കരിച്ച് ടിവിഎസ്

By Web TeamFirst Published Oct 12, 2021, 10:28 PM IST
Highlights

ആറ് മാസങ്ങൾക്ക് ശേഷം അപ്പാഷെ ആർടിആർ 160 4Vനെ വീണ്ടും പരിഷ്‍കരിച്ചിരിക്കുകയാണ് ടിവിഎസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

150-160 സെഗ്മെന്‍റിലെ ടിവിഎസിന്‍റെ തുറുപ്പുചീട്ടാണ് ആർടിആർ 160 4V (Apache rtr 160 4v). കൂടുതൽ കരുത്തും ഒപ്പം ഭാരവും കുറച്ച് അപ്പാഷെ ആർടിആർ 160 4Vനെ നേരത്തെ കമ്പനി പരിഷ്‍കരിച്ചിരുന്നു. ഇപ്പോഴിതാ ആറ് മാസങ്ങൾക്ക് ശേഷം അപ്പാഷെ ആർടിആർ 160 4Vനെ (Apache rtr 160 4v) വീണ്ടും പരിഷ്‍കരിച്ചിരിക്കുകയാണ് ടിവിഎസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ പരിഷ്‍കരിച്ച എൽഇഡി ഹെഡ്‌ലാമ്പാണ് അപ്പാഷെ ആർടിആർ 160 4Vയിൽ നൽകിയിരിക്കുന്നത് .  ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലിനെക്കാൾ ഹെഡ്‍ലാംപ് ഫെയറിങ്ങിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. എന്നാൽ, ആർടിആർ ഡിസൈൻ ഭാഷ്യത്തിന് മാറ്റമില്ല. മാത്രമല്ല ഹെഡ്‍ലാംപിന്റെ നടുക്കായി ക്രമീകരിച്ചിരിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും പുതുമയാണ്.

200 സിസി എഞ്ചിനുള്ള അപ്പാച്ചെ ആർടിആർ മോഡലിന് സമാനമായി റൈൻ, അർബൻ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് പുതിയ അപ്പാച്ചെ ആർടിആർ 160 4Vയുടെ മറ്റൊരു സവിശേഷത. മാത്രമല്ല ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേർ എൽസിഡി ഡിസ്പ്ലേയിൽ ഉണ്ട്. ടിവിഎസിന്റെ സ്മാർട്ട് എക്സ് കണക്റ്റ് ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് മറ്റൊരു പ്രത്യേകത. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ അപ്പാഷെ ആർടിആർ 160 4V വാങ്ങാം.17.63 ബിഎച്ച്പി പവറും 14.73 എൻഎം ടോർക്കും നിർമിക്കുന്ന 159.7 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160 4Vന്റെ ഹൃദയം.
 

click me!