വില്‍പ്പനയില്‍ ബജാജ് ചേതക്കിനെ പിന്തള്ളി ടിവിഎസ് ഐക്യൂബ്

By Web TeamFirst Published Sep 23, 2021, 11:27 PM IST
Highlights

ചേതക്കിന്റെ (Chetak) 364 യൂണിറ്റുകളെ അപേക്ഷിച്ച് ഐക്യുബിന് ( TVS iQube) 649 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചതായും കഴിഞ്ഞ മാസം ഐക്യൂബ് (TVS iQube) 2,721.74 ശതമാനം വാര്‍ഷിക വളര്‍ച്ച (YoY) രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

വില്‍പ്പനയില്‍ ബജാജ് ചേതക്കിനെ (Bajaj Chetak) മറികടന്ന് ടിവിഎസ് ഐക്യുബ് ( TVS iQube) ഇലക്ട്രിക്ക് സ്‍കൂട്ടര്‍ (Electric Scooter). 2020 ഓഗസ്റ്റില്‍ ചേതക്കിന്റെ (Chetak) 364 യൂണിറ്റുകളെ അപേക്ഷിച്ച് ഐക്യുബിന് ( TVS iQube) 649 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചതായും കഴിഞ്ഞ മാസം ഐക്യൂബ് ( TVS iQube) 2,721.74 ശതമാനം വാര്‍ഷിക വളര്‍ച്ച (YoY) രേഖപ്പെടുത്തിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ (HT Auto) റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 ഓഗസ്റ്റ് മാസത്തെ 23 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുമ്പോള്‍ ഇത് വലിയ മുന്നേറ്റമാണെന്നും കമ്പനി അറിയിച്ചു. പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, 20.19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ജൂലൈയിലെ മൊത്തം വില്‍പ്പന 540 യൂണിറ്റുകളായിരുന്നു.

ബജാജ് ചേതക്കിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം ഇത് 89.58 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം അതിന്റെ പ്രതിമാസ വില്‍പ്പന 50.14 ശതമാനം കുറഞ്ഞു. 2020 ഓഗസ്റ്റ്, 2021 ജൂലൈ എന്നീ മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ യഥാക്രമം 192 യൂണിറ്റുകളും 730 യൂണിറ്റുകളുമാണ്.

പുതുതലമുറ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുമായാണ് ടിവിഎസ് ഐക്യൂബ് എത്തുന്നത്. 4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിന്‍റെ ഹൃദയം. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം.  പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.2 സെക്കന്‍ഡുകള്‍ മാത്രം മതി. എക്കണോമി, പവര്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളാണ് ഈ സ്‌കൂട്ടര്‍ നല്‍കുന്നത്. റീജറേറ്റീവ് ബ്രേക്കിങ്ങ്, നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നിവ ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്‌പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്.   കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം.  അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക്കാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!