അഡ്വാന്‍സ്‍ഡ് അപ്പാഷെ ആര്‍ടിആര്‍ 160 4വി സീരീസുമായി ടിവിഎസ്

Web Desk   | Asianet News
Published : Oct 08, 2021, 05:02 PM IST
അഡ്വാന്‍സ്‍ഡ് അപ്പാഷെ ആര്‍ടിആര്‍ 160 4വി സീരീസുമായി  ടിവിഎസ്

Synopsis

ഡേടൈം റണ്ണിങ് ലാംപ് (ഡിആര്‍എല്‍) ഉള്‍പ്പെടുത്തിയുള്ള പുതിയ ഹെഡ്‍ലാംപ്, മൂന്ന് റൈഡ് മോഡുകള്‍ എന്നിവയോടെയാണ് പുതുനിര വാഹനങ്ങള്‍ എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

കൊച്ചി: അപ്പാഷെ ആര്‍ടിആര്‍ 160 4വി സീരീസ് (TVS Apache RTR 160 4V series) മോട്ടോര്‍ സൈക്കിളുകളുടെ അഡ്വാന്‍സ്‍ഡ് ശ്രേണി അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍സ് (TVS Motors) . ഡേടൈം റണ്ണിങ് ലാംപ് (ഡിആര്‍എല്‍) ഉള്‍പ്പെടുത്തിയുള്ള പുതിയ ഹെഡ്‍ലാംപ്, മൂന്ന് റൈഡ് മോഡുകള്‍ എന്നിവയോടെയാണ് പുതുനിര വാഹനങ്ങള്‍ എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വിയുടെ പ്രത്യേക എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ്ബ്ലാക്ക് നിറത്തില്‍ ചുവന്ന അലോയ് വീലുകളും പുതിയ സീറ്റ് പാറ്റേണുമായാണ് സ്പെഷ്യല് എഡിഷന്‍ എത്തുന്നത്. അഡ്‍ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, പുതിയ ഹെഡ്‍ലാംപ് തുടങ്ങി ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും പ്രത്യേക പതിപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ ഉയര്‍ന്ന വേരിയന്‍റിലും,അപ്പാച്ചെ ആര്‍ടിആര്‌‍ 160 4വി സ്പെഷ്യല്‌‍ എഡിഷനിലും ടിവിഎസ് സമാര്‍ട്ട് കണക്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. അര്‍ബന്, സ്പോര്ട്ട്, റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളിലും, ഗിയര്‍ ഷിഫ്റ്റ് ഇന്ഡിക്കേറ്റര്, റേഡിയല്‍ റിയര്‍ ടയര്‍ എന്നിവയ്ക്കുമൊപ്പം ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, ടിവിഎസ് അപ്പാച്ചെ ആര്ടിആര്‍ 160 4വി സ്പെഷ്യല്‍ എഡിഷന്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ എല്ലാ അംഗീകൃത ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്ഷിപ്പുകളിലും ഇപ്പോള്‍ ലഭ്യമാകും എന്നും കമ്പനി അറിയിച്ചു.

റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, ഡ്രം, സിംഗിള് ഡിസ്ക്, റിയര് ഡിസ്‍ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി സ്പെഷ്യല്‍ എഡിഷന് 1,21,372 രൂപയും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി (ഡ്രം) 1,15,265രൂപയും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി (സിംഗിള് ഡിസ്ക്) 1,17,350രൂപയും  ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി (പിന് ഡിസ്ക്) 1,20,050രൂപയും  എന്നിങ്ങനെയാണ് ദില്ലി എക്സ്ഷോറൂം വില.

റേസിങ് ആരാധകര്ക്ക് അത്യാധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കി, തങ്ങളുടെ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്ക് അനുസൃതമായുള്ളതാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി സീരീസ് മോട്ടോര്‍ സൈക്കിളുകളെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്സൈക്കിള്‍സ് മാര്ക്കറ്റിങ് മേധാവി മേഘശ്യാം ദിഗോള്‍ പറഞ്ഞു. നാല് പതിറ്റാണ്ട് പിന്നിടുന്ന റേസിങ് പാരമ്പര്യത്തിലേക്ക്, ഈ വിഭാഗത്തിലെ തന്നെ ആദ്യ സവിശേഷതകളുടെ നിരയുമായി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ