ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

By Web TeamFirst Published Nov 2, 2021, 8:10 PM IST
Highlights

 2020 ഒക്‌ടോബർ മാസത്തിൽ 3,94,724 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 ഒക്ടോബറിൽ 3,55,033 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്‍ത് രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര -മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (TVS).  അതേസമയം കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വില്‍പ്പന ഇടിഞ്ഞു. 2020 ഒക്‌ടോബർ മാസത്തിൽ 3,94,724 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ശതമനാത്തോളമാണ് ഇടിവെന്നാണ് കണക്കുകള്‍. 

അതേസമയം 2020 ഒക്ടോബറിലെ 12,603 ​​യൂണിറ്റുകളിൽ നിന്ന് 2021 ഒക്ടോബറിൽ 13,520 യൂണിറ്റുകളുമായി ടിവിഎസിന്റെ ത്രീ-വീലർ വിൽപ്പന ഉയര്‍ന്നു. വില്‍പ്പനയില്‍ ഏഴ് ശതമാനം വളർച്ചയാണ് ത്രീവീലര്‍ വിഭാഗത്തില്‍ കമ്പനി രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. 

2020 ഒക്ടോബറിലെ 3,82,121 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്ന് 2021 ഒക്ടോബറിൽ ടിവിഎസ് മൊത്തം 3,41,513 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, അതേസമയം ആഭ്യന്തര ഇരുചക്ര വാഹനങ്ങൾ 2021 ഒക്‌ടോബറിൽ 2,58,777 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2020 ഒക്ടോബറിൽ ഇത്  3,01,380 യൂണിറ്റുകളുടെ വിൽപ്പന ആയിരുന്നു രേഖപ്പെടുത്തിയത്.

മോട്ടോർസൈക്കിൾ ഡിവിഷൻ 2020 ഒക്ടോബറിൽ 1,73,263 യൂണിറ്റുകൾ വിൽപ്പന നടത്തിയപ്പോൾ 2021 ഒക്ടോബറിൽ 1,72,361 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. സ്‌കൂട്ടർ വിൽപ്പന 1,13,124 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. 2020 ഒക്ടോബറിലെ 92,520 യൂണിറ്റുകളിൽ നിന്ന് 2021 ഒക്ടോബറിൽ 95,191 യൂണിറ്റ് വിൽപ്പനയോടെ മൊത്തം കയറ്റുമതി 3 ശതമാനം വളർച്ച രേഖപ്പെടുത്തി. 

പകർച്ചവ്യാധി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഉത്സവ സീസൺ ഉടൻ അടുക്കുകയും ചെയ്യുന്നതിനാൽ, വരും മാസങ്ങളിൽ റീട്ടെയിൽ ഗണ്യമായി മെച്ചപ്പെടുമെന്ന് ടിവിഎസ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

click me!