നിഗൂഢത ഒളിപ്പിച്ച് ടിവിഎസ്, വരുന്നത് അപ്പാച്ചെ ആര്‍ടിആര്‍ 310 എന്ന് അഭ്യൂഹം

Published : Aug 21, 2023, 03:03 PM IST
 നിഗൂഢത ഒളിപ്പിച്ച് ടിവിഎസ്, വരുന്നത് അപ്പാച്ചെ ആര്‍ടിആര്‍ 310 എന്ന് അഭ്യൂഹം

Synopsis

ഇത് വരാനിരിക്കുന്ന അപ്പാച്ചെ ആര്‍ടിആര്‍ 310 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പൂർണ്ണമായി ഫെയർ ചെയ്‍ത ടിവിഎസ് അപ്പാഷെ RR 310-ന്റെ ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പായി എത്തും. 

രു പുതിയ മോട്ടോർസൈക്കിളിന്‍റെ ടീസര്‍ വീഡിയോയുമായി ടിവിഎസ് മോട്ടോർ കമ്പനി. ഇത് വരാനിരിക്കുന്ന അപ്പാച്ചെ ആര്‍ടിആര്‍ 310 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പൂർണ്ണമായി ഫെയർ ചെയ്‍ത ടിവിഎസ് അപ്പാഷെ RR 310-ന്റെ ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പായി എത്തും. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിലൊന്നായ ടിവിഎസ് അപ്പാച്ചെ RTR 310 സെപ്റ്റംബർ ആറിന് തായ്‌ലൻഡിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 

അപ്പാച്ചെ RR 310 ന് ശേഷം പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ ബ്രാൻഡിന്റെ അടുത്ത വലിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ RTR 310. അതേസമയം ടീസര്‍ വീഡിയോ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല.  എന്നാൽ സ്‌പ്ലിറ്റ് സീറ്റ് ലേഔട്ടിനൊപ്പം മിനുസമാർന്നതും ഇടുങ്ങിയതുമായ ടെയിൽ സെക്ഷനും സ്റ്റെപ്പ്-അപ്പ് പില്യൺ സീറ്റും ടീസറിലുണ്ട്.  ലോഞ്ച് ചെയ്യുമ്പോൾ, മോട്ടോർസൈക്കിൾ അതിന്റെ പൂർണ്ണ-ഫെയർ പതിപ്പായ TVS അപ്പാച്ചെ RR 310- നൊപ്പം വിൽക്കും. ഇത് ബിഎംഡബ്ല്യു മോട്ടോറാഡ് ജി 310 RR-മായി ഷാസിയും മറ്റ് നിരവധി പ്രധാന ഘടകങ്ങളും പങ്കിടുന്നു.

സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട

ടിവിഎസ് അപ്പാച്ചെ RTR 310 അപ്പാച്ചെ RR 310-ന്റെ അതേ ചേസിസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ലുക്ക് ഉൾപ്പെടെ, വശത്തെ ഫെയറിംഗുകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ കാര്യമായ വ്യത്യസ്‍തമായ സ്റ്റൈലിംഗ് ഘടകങ്ങൾ ഉണ്ടാകും. RR 310-നെ അപേക്ഷിച്ച് ഹെഡ്‌ലാമ്പ് പാനലോടുകൂടിയ ഫ്രണ്ട് കൗൾ കൂടുതൽ ഷാര്‍പ്പായി കാണപ്പെടും. സ്‍പോര്‍ട്ടി ലുക്കുള്ള ഇന്ധന ടാങ്ക്, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവ മറ്റ് സ്റ്റൈലിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയ മറ്റ് ഹാർഡ്‌വെയർ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന ടിവിഎസ് അപ്പാച്ചെ RTR 310ന് അപ്പാച്ചെ RR 310ലെ  33 bhp പീക്ക് പവറും 27.3 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന അതേ 313 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് റിവേഴ്സ്-ഇൻക്ലൈൻഡ് എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്‌തമായ പവറും ടോർക്കും സൃഷ്‌ടിക്കാൻ എഞ്ചിൻ ചെറുതായി റീട്യൂൺ ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്