ലങ്കന്‍ നിരത്തില്‍ കുതിക്കാന്‍ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍

Web Desk   | Asianet News
Published : Jan 08, 2020, 12:18 PM IST
ലങ്കന്‍ നിരത്തില്‍ കുതിക്കാന്‍ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍

Synopsis

മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് റെഡ് എന്നീ ത്രീ-ടോണ്‍ കളര്‍ കോംബിനേഷനിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ എത്തുന്നത്

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്‍റെ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ ശ്രീലങ്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് സ്‌കൂട്ടറിന്റെ കൂടുതല്‍ സ്റ്റൈലിഷായ വേരിയന്റാണ് റേസ് എഡിഷന്‍. വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റങ്ങളില്ല. ശ്രീലങ്കയിലെ ഫേവറിറ്റ് സ്‌കൂട്ടറുകളിലൊന്നായി ടിവിഎസ് എന്‍ടോര്‍ക്ക് 125 മാറിയെന്ന് ടിവിഎസ് ശ്രീലങ്ക സിഇഒ രവി ലിയനാഗേ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റേസ് എഡിഷന്‍റെ അവതരണം.

മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് റെഡ് എന്നീ ത്രീ-ടോണ്‍ കളര്‍ കോംബിനേഷനിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ എത്തുന്നത്. 124.79 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 3 വാല്‍വ് എന്‍ജിനാണ് സ്‍കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 ആര്‍പിഎമ്മില്‍ 9.25 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാംപ്, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് എന്നിവ റേസ് എഡിഷന്റെ സവിശേഷതകളാണ്. സ്മാര്‍ട്ട്കണക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി പ്രധാന ഫീച്ചറാണ്. റേസ് പ്രചോദിതമായ ചെക്കേര്‍ഡ് ഫ്‌ളാഗ് ഗ്രാഫിക്‌സും നല്‍കിയിരിക്കുന്നു. 

നിലവില്‍ ലോകമാകെ നാല് ലക്ഷത്തിലധികം യുവജനങ്ങള്‍ എന്‍ടോര്‍ക്ക് 125 ഉപയോഗിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍ ദിലീപ് വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് വാഹനം ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!