TVS Ntorq : ജനപ്രിയ മോഡലിന്റെ പുതിയ വേരിയന്റിന്റെ വില അപ്രതീക്ഷിതമായി കുറച്ച് കമ്പനി!

Published : Jun 11, 2022, 12:54 PM IST
TVS Ntorq : ജനപ്രിയ മോഡലിന്റെ പുതിയ വേരിയന്റിന്റെ വില അപ്രതീക്ഷിതമായി കുറച്ച് കമ്പനി!

Synopsis

ടിവിഎസ് എൻടോർക്ക് 125 XTയുടെ ദില്ലി എക്‌സ്‌ഷോറൂം വില 97,061 രൂപയാണ്. ഈ വിലക്കുറവിന്റെ കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല

ടിവിഎസ് (TVS) മോട്ടോർ കമ്പനി അതിന്റെ ജനപ്രിയ 125 സിസി സ്‌പോർട്ടി സ്‌കൂട്ടറായ എൻ‌ടോർക്കിന്റെ പുതിയ 'എക്‌സ്‌ടി' വേരിയന്റ് (TVS NTorq XT) അടുത്തിടെയാണ് പുറത്തിറക്കിയത്. 1.03 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ്  ടിവിഎസ് എൻടോർക്ക് 125 XT ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ, ഒരു മാസത്തിനകം അതിന്റെ വില 6,000 രൂപ കുറഞ്ഞു.

അതായത് വില പരിഷ്‍കരണത്തിന് ശേഷം,  ടിവിഎസ് എൻടോർക്ക് 125 XTയുടെ ദില്ലി എക്‌സ്‌ഷോറൂം വില 97,061 രൂപയാണ്. ഈ വിലക്കുറവിന്റെ കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 'എക്‌സ്‌ടി' ഇപ്പോൾ എൻ‌ടോർക്കിന്റെ നിരയിലെ മുൻനിര വകഭേദമാണ്. വില പരിഷ്‌കരണത്തിന് ശേഷവും, ഏറ്റവും ചെലവേറിയ രണ്ടാമത്തെ വേരിയന്റായ റേസ്‌എക്‌സ്‌പിയേക്കാൾ ഏകദേശം 8,000 രൂപ കൂടുതലാണ്.

വിഷ്വൽ അപ്‌ഡേറ്റുകളിൽ തുടങ്ങി, പുതിയ XT ട്രിമ്മിൽ ഒരു പുതിയ നിയോൺ ഗ്രീൻ പെയിന്‍റ് സ്‌കീം നല്‍കിയിരിക്കുന്നു. അത് അപ്‌ഡേറ്റ് ചെയ്‌ത ഗ്രാഫിക്‌സിനൊപ്പം ശ്രദ്ധ ആകർഷിക്കുന്നു. മാത്രമല്ല, അലോയി വീലുകൾ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്‍തമാണ്. ഈ യൂണിറ്റുകൾ മെലിഞ്ഞ സ്‌പോക്കുകൾ ഉപയോഗിച്ചിരിക്കുന്നു. അവ ഭാരം കുറഞ്ഞതും മികച്ച പ്രകടനത്തിനും ഇന്ധനത്തിന്റെ ലാഭത്തിനും കാരണമാകുന്നു എന്ന് കമ്പനി പറയുന്നു.

പുതിയ  ടിവിഎസ് എൻടോർക്ക് 125 XT ക്ലാസ്-ലീഡിംഗ് ഫീച്ചറുകളാണ്. നിറമുള്ള TFT, LCD പാനലോടുകൂടിയ സെഗ്‌മെന്റ്-ആദ്യത്തെ ഹൈബ്രിഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. ഈ സിസ്റ്റം ടിവിഎസിന്റെ സ്‍മാര്‍ട്ട് എക്സ് കണക്ട് ബ്ലൂടൂത്ത് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. ഇതിന്  സ്‍മാര്‍ട്ട് എക്സ്ടോക്ക് (അഡ്വാൻസ്‌ഡ് വോയ്‌സ് അസിസ്റ്റ്) ലഭിക്കുന്നു. കൂടാതെ റൈഡർമാർക്ക് സോഷ്യൽ മീഡിയ അറിയിപ്പുകൾ, കോൾ ആന്‍ഡ് എസ്എംഎസ് അലേർട്ടുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാറ്റസ് മുതലായവ കാണിക്കും.

ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ സ്‌കൂട്ടറിന്റെ കൺസോളിൽ ഒരാൾക്ക് ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും സ്‌കോറുകൾ വേഗത്തിൽ നോക്കാനും തത്സമയ AQI ട്രാക്ക് ചെയ്യാനും വാർത്തകൾ വായിക്കാനും മറ്റും കഴിയും. RT-Fi (റേസ് ട്യൂൺഡ് ഫ്യൂവൽ-ഇൻജക്ഷൻ) സാങ്കേതികവിദ്യയുള്ള 124.8 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് TVS NTorq 125 XT ന് കരുത്ത് പകരുന്നത്. ഈ മോട്ടോർ 9.2 ബിഎച്ച്‌പിയും 10.5 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു, ഒരു സിവിടിയുമായി ജോടിയാക്കുന്നു.

കാത്തിരിപ്പ് അവസാനിപ്പിക്കാം..! 33.5 ബിഎച്ച്പിയുമായി ത്രസിപ്പിക്കാൻ ബിഎംഡബ്ല്യുവിന്റെ പടക്കുതിര

ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) ഇന്ത്യ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഫുൾ ഫെയർഡ് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും പുതിയ BMW G 310 RR 2022 ജൂലൈ 15ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിനുള്ള പ്രീ-ബുക്കിംഗ് കമ്പനി ഇപ്പോൾ തുറന്നിരിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അല്ലെങ്കിൽ അവരുടെ അടുത്തുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പ് സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാം.

ടിവിഎസ് അപ്പാച്ചെ ആർആർ 310 അടിസ്ഥാനമാക്കിയാണ് പുതിയ ബിഎംഡബ്ല്യു ജി 310 ആർആർ എത്തുന്നത്. ഈ ജർമ്മൻ ഇരുചക്രവാഹന നിർമ്മാതാവിന്റെ ഇന്ത്യൻ സബ്‍സിഡിയറി മോട്ടോർസൈക്കിളിന്റെ ചില ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഓഫറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ സൂചന നൽകുന്നു. ബൈക്കിന്‍റെ ഡിസൈൻ ടിവിഎസ് അപ്പാച്ചെ RR 310 പോലെ തന്നെ നിലനിൽക്കുമെങ്കിലും, G 310 RR അതിന്റെ സ്‌പോർട്ടി ആകർഷണം വർദ്ധിപ്പിക്കുന്നതിന് ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ മോട്ടോറാഡ് കളർ സ്‍കീമുകളിൽ വാഗ്‍ദാനം ചെയ്യും.  

മോട്ടോർസൈക്കിളിന് ഇന്ധന ടാങ്കിൽ G 310 RR ബ്രാൻഡിംഗും ലഭിക്കും. കൂടാതെ ഇത് ഫീച്ചറുകളാല്‍ സമ്പന്നമാകും. 313 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനായിരിക്കും ബിഎംഡബ്ല്യു ജി 310 ആർആറിന്‍റെ ഹൃദയം. ഈ മോട്ടോർ 9,500 ആർപിഎമ്മിൽ 33.5 ബിഎച്ച്പിയും 7,500 ആർപിഎമ്മിൽ 28 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിക്കും.

ഈ സ്പോർട്സ് മോട്ടോർസൈക്കിളിന് റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഒരു അസിസ്റ്റ് ആന്‍ഡ് സ്ലിപ്പർ ക്ലച്ച് എന്നിവയും ലഭിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ജൂലൈ 15ന് നടക്കുമെങ്കിലും, ലോഞ്ച് കഴിഞ്ഞ് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഡെലിവറികൾ നടക്കുക. ബൈക്ക് വാങ്ങല്‍ എളുപ്പമാക്കുന്നതിന്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ്, സീറോ ഡൗൺ പേയ്‌മെന്റ്, 3,999 രൂപയിൽ ആരംഭിക്കുന്ന കുറഞ്ഞ ഇഎംഐകൾ എന്നിവ പോലുള്ള ആനുകൂല്യങ്ങളുള്ള ഒരു സമ്പൂർണ്ണ പാക്കേജും ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം