കിടുക്കൻ മോഡലുകളുമായി ടിവിഎസ്

Published : Mar 13, 2023, 08:04 PM IST
കിടുക്കൻ മോഡലുകളുമായി ടിവിഎസ്

Synopsis

റോണിൻ അധിഷ്‌ഠിത സ്‌ക്രാമ്പ്‌ളർ മോട്ടോർസൈക്കിളിനെ കമ്പനി നമ്മുടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ ഒന്നിലധികം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ടിവിഎസ് തയ്യാറെടുക്കുന്നു. ടിവിഎസ് മോട്ടോ സൌളിന്‍റെ ന്റെ ഏറ്റവും പുതിയ പതിപ്പിൽ, ആഭ്യന്തര ഇരുചക്രവാഹന ഭീമൻ ഫാക്ടറി-കസ്റ്റം ടിവിഎസ് റോണിൻ SCR (സ്ക്രാമ്പ്ളർ) പ്രദർശിപ്പിച്ചിരുന്നു. റോണിൻ അധിഷ്‌ഠിത സ്‌ക്രാമ്പ്‌ളർ മോട്ടോർസൈക്കിളിനെ കമ്പനി നമ്മുടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ടിവിഎസ് അപ്പാച്ചെ RR 310 അടിസ്ഥാനമാക്കി രണ്ട് പുതിയ മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. കൂടാതെ, ടിവിഎസ് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിലും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. BMW G310 GS സാഹസികതയ്ക്ക് അടിവരയിടുന്ന അപ്പാഷെ RR 310 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോട്ടോർസൈക്കിൾ. 

പുതിയ ടിവിഎസ് അപ്പാച്ചെ RTR 310, കെടിഎം ഡ്യൂക്ക് 390 ന് എതിരായി സ്ഥാനം പിടിക്കും. അതേസമയം അഡ്വഞ്ചർ ബൈക്ക് റോയല്‍ എൻഫീല്‍ഡ് ഹിമാലയൻ, BMW G310 GS, KTM ADV 390 എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തും. 312.2 സിസി സിംഗിൾ സിലിണ്ടറാണ് പുതിയ മോട്ടോർസൈക്കിളുകൾക്ക് കരുത്തേകുന്നത്. റിവേഴ്‌സ്-ഇൻക്ലൈൻഡ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ പരമാവധി 34PS പവർ ഔട്ട്‌പുട്ടും 27.3Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായി വരും. 

റോണിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോർസൈക്കിൾ ഒരു സോഫ്റ്റ് സ്‌ക്രാംബ്ലർ ആയിരിക്കാനാണ് സാധ്യത. ഗോവയിലെ മോട്ടോസോൾ 2023 ൽ പ്രദർശിപ്പിച്ച റോണിൻ എസ്‌സിആറിൽ നിന്ന് വ്യത്യസ്തമായിരിക്കും. സ്‌ക്രാംബ്ലറിന് ചില ഡിസൈൻ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 225.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റോണിന് കരുത്തേകുന്നത്. ഈ എഞ്ചിന് 7,750 ആർപിഎമ്മിൽ 20.1 ബിഎച്ച്പിയും 3,750 ആർപിഎമ്മിൽ 19.93 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 

ടിവിഎസ് മോട്ടോർ കമ്പനിയും 600 സിസി-750 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇരട്ട സിലിണ്ടർ സജ്ജീകരണമുള്ള വലിയ കപ്പാസിറ്റി എഞ്ചിനുള്ള ഒരു പുതിയ ബൈക്കിനായി കമ്പനി പ്രവർത്തിക്കുന്നു. പുതിയ ടിവിഎസ് 650 സിസി ബൈക്ക് 47 ബിഎച്ച്പി പവറും 52 എൻഎം ടോർക്കും നൽകുമെന്നാണ് റിപ്പോർട്ട്. 

PREV
Read more Articles on
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ