നിരത്തില്‍ 'പാറിപ്പറക്കുന്നത്' 50 ലക്ഷം ടിവിഎസ് സ്‍കൂട്ടികള്‍

By Web TeamFirst Published Oct 28, 2021, 1:27 PM IST
Highlights

രാജ്യത്തെ സ്ത്രീ ഉപഭോക്കാക്കള്‍ക്കിടയിൽ ഹിറ്റാണ്  സ്‍കൂട്ടി (TVS Scooty) എന്ന് ടിവിഎസ് പറയുന്നു.

നപ്രിയ സ്‌കൂട്ടറായ ടിവിഎസ് സ്‌കൂട്ടിയുടെ ( TVS Scooty) 50 ലക്ഷത്തിലധികം യൂണിറ്റുകൾ ഇതുവരെ കമ്പനി വിറ്റഴിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയില്‍ എത്തി ഏകദേശം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് സ്‍കൂട്ടി ( TVS Scooty) ഈ നാഴികക്കല്ല് പിന്നിടുന്നത്. രാജ്യത്തെ സ്ത്രീ ഉപഭോക്കാക്കള്‍ക്കിടയിൽ ഹിറ്റാണ്  സ്‍കൂട്ടി (TVS Scooty) എന്ന് ടിവിഎസ് പറയുന്നു.

ടിവിഎസ് മോട്ടോറിന്റെ ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറുകളുടെ ശ്രേണിയാണിത്. ടിവിഎസ് സ്‌കൂട്ടി ശ്രേണിയില്‍ രണ്ട് സ്‌കൂട്ടറുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്. അതില്‍ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രായോഗികവും സുഗമവുമായ രൂപകൽപ്പനയോടെയാണ് സ്‍കൂട്ടികള്‍ എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. 

നിലവിൽ, ഇന്ത്യയിലെ സ്‍കൂട്ടി പെപ്+, സെസ്റ്റ് 110 എന്നിവ ഉൾപ്പെടുന്നതാണ്  ടിവിഎസ് സ്‍കൂട്ടി ശ്രേണി. ടിവിഎസ് സ്‍കൂട്ടി പെപ് പ്ലസ് മൂന്ന് വ്യത്യസ്‍ത വേരിയന്റുകളിൽ ലഭ്യമാണ്. ഗ്ലോസ് സീരീസ്, പ്രിൻസസ് പിങ്ക്, മാറ്റ് എഡിഷൻ എന്നിവയാണവ. ഇതിന് 57,959 രൂപ മുതൽ 60,859 രൂപ വരെയാണ് ദില്ലി എക്സ്-ഷോറൂം വില. 

5.4 PS പവറും 6.5 Nm പീക്ക് ടോർക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് 87.8 സിസി എഞ്ചിനാണ് ടിവിഎസ് സ്‍കൂട്ടി പെപ് പ്ലസിന് കരുത്തേകുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, അലോയ് വീലുകൾ, എൽഇഡി ഡിആർഎൽ, ഓപ്പൺ ഗ്ലോവ് ബോക്സ്, യുഎസ്ബി ചാർജർ, സൈഡ് സ്റ്റാൻഡ് അലാറം തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

ടിവിഎസ് സ്‍കൂട്ടി സെസ്റ്റ് 110 ന് 66,318 രൂപയാണ് ദില്ലി എക്സ്-ഷോറൂം വില. സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, 109.7 സിസി എഞ്ചിനിൽ നിന്ന് ഇത് 7.8 PS പവറും 8.8 Nm ടോർക്കും ഉത്പാദിപ്പിക്കും. എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, ഡ്യുവൽ-ടോൺ സീറ്റ്, ഫ്രണ്ട് ഗ്ലൗ ബോക്സ്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ട്യൂബ് ലെസ് ടയറുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

മുൻ മോഡലിനെ അപേക്ഷിച്ച് 15 ശതമാനം മികച്ച ഇന്ധനക്ഷമതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ETFi ഇക്കോതർസ്റ്റ് എഞ്ചിനാണ് ടിവിഎസ് സ്‍കൂട്ടിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ പേറ്റന്റ് നേടിയ ഈസി സ്റ്റാൻഡ് ടെക്‌നോളജി ഉപയോഗിച്ചാണ് സ്‌കൂട്ടർ വരുന്നത്. ഇത് വാഹനത്തെ സെന്റർ സ്റ്റാൻഡിൽ വയ്ക്കാനുള്ള ആയാസത്തെ 30 ശതമാനം കുറയ്ക്കുന്നുവെന്നും കമ്പനി പറയുന്നു

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്‍തതു മുതല്‍, ഇന്ത്യന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ടിവിഎസ് സ്‌കൂട്ടി ഒരു ഐക്കണിക് യാത്രയിലാണെന്ന് കമ്പനി പറയുന്നു. ടിവിഎസ് സ്‌കൂട്ടി അതിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ പരിണാമവുമായി പൊരുത്തപ്പെടുന്നുവെന്നും ദൈനംദിന യാത്രക്കാര്‍ക്ക് സ്‌കൂട്ടര്‍ അനുയോജ്യമായ ഒരു ഓപ്ഷനാണ് സ്‍കൂട്ടി എന്നും കമ്പനി വ്യക്തമാക്കുന്നു.

click me!