സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ കളര്‍ ഓപ്ഷനുമായി ടിവിഎസ്

Web Desk   | Asianet News
Published : Apr 02, 2021, 05:02 PM IST
സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ കളര്‍ ഓപ്ഷനുമായി ടിവിഎസ്

Synopsis

ജനപ്രിയ മോഡലായ സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്‍സ്

ജനപ്രിയ മോഡലായ സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്‍സ്. പുതുതായി ‘പേള്‍ ബ്ലൂ സില്‍വര്‍’ എന്ന ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനാണ് നല്‍കിയത്. ഡിസ്‌ക്, ഡ്രം വേരിയന്റുകളില്‍ ഈ കളര്‍ ഓപ്ഷന്‍ ലഭിക്കും. പുതിയ കളര്‍ വേരിയന്റിന് 65,865 രൂപ മുതലാണ് ദില്ലി എക്‌സ് ഷോറൂം വില എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം ആദ്യമാണ് 2021 മോഡല്‍ സ്റ്റാര്‍ സിറ്റി പ്ലസ് കമ്പനി അവതരിപ്പിച്ചത്. 110 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,350 ആര്‍പിഎമ്മില്‍  പരമാവധി  8.08 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ടിവിഎസിന്‍റെ ഇടി എഫ്‌ഐ (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. ഇതോടെ പതിനഞ്ച് ശതമാനം അധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, യുഎസ്ബി മൊബീല്‍ ചാര്‍ജര്‍ എന്നിവയും നല്‍കി.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകളും ആണ് സസ്‌പെന്‍ഷന്‍. ട്യൂബ്‌ലെസ് ടയറുകളാണ് ഉപയോഗിക്കുന്നത്. 17 ഇഞ്ച് വ്യാസമുള്ളതാണ് ചക്രങ്ങള്‍.

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ