കഴിഞ്ഞമാസം മാരുതി ഉല്‍പ്പാദനം വളര്‍ന്നത് രണ്ടിരട്ടി!

Published : Oct 04, 2022, 11:34 AM IST
കഴിഞ്ഞമാസം മാരുതി ഉല്‍പ്പാദനം വളര്‍ന്നത് രണ്ടിരട്ടി!

Synopsis

ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹന ഉൽപ്പാദനത്തില്‍ വൻ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹന ഉൽപ്പാദനത്തില്‍ വൻ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 81,278 യൂണിറ്റുകളെ അപേക്ഷിച്ച് സെപ്റ്റംബറിൽ 1,77,468 യൂണിറ്റുകളായി വർധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്‌ട്രോണിക് ഘടകങ്ങളുടെ ക്ഷാമം കഴിഞ്ഞ മാസം വാഹനങ്ങളുടെ ഉൽപ്പാദനത്തെ ചെറിയ തോതിൽ ബാധിച്ചുവെന്നും ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും കമ്പനി അറിയിച്ചു.

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് കാരണം 2021 സെപ്റ്റംബറിലെ ഉൽപാദന അളവിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ മാസം മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ഉത്പാദനം 1,73,929 യൂണിറ്റായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 77,782 യൂണിറ്റുകളുടെ സ്ഥാനത്താണ് ഈ വളര്‍ച്ച. 

തൊഡ്രാ... പാക്കലാം! മാരുതിയുടെ കുതിപ്പ് കണ്ട് മൂക്കത്ത് വിരല്‍ വച്ച് കമ്പനികള്‍, എന്തൊരു സെയില്‍!

പാസഞ്ചർ കാറുകളുടെ മൊത്തം ഉൽപ്പാദനം 1,31,258 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 47,884 യൂണിറ്റായിരുന്നു. 2021 സെപ്റ്റംബറിലെ 21,873 യൂണിറ്റുകളെ അപേക്ഷിച്ച് അവലോകന കാലയളവിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 29,811 യൂണിറ്റായിരുന്നു. കമ്പനിയുടെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഉൽപ്പാദനം 3,496 യൂണിറ്റിൽ നിന്ന് 3,539 യൂണിറ്റായി ഉയർന്നു.

സെപ്തംബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 1,76,306 യൂണിറ്റായി ഉയർന്നു. 1,50,885 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന ഉൾപ്പെടെയാണിത്. പ്രധാനമായും ആഭ്യന്തര മോഡലുകളിൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ ചെറിയ സ്വാധീനം ചെലുത്തുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം അവർ ഇപ്പോഴും നേരിടുന്നുണ്ടെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു എന്നും  മാരുതി സുസുക്കി പറയുന്നു.

ഗ്രാൻഡ് വിറ്റാരയാണ് മാരുതി സുസുക്കിയുടെ വാഹന നിരയിലെ ഏറ്റവും പുതിയ ഓഫർ. ഇത് അവരുടെ പുതിയ മുൻനിര എസ്‌യുവിയും ശക്തമായ ഹൈബ്രിഡ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന മിഡ്-സൈസ് സെഗ്‌മെന്റിലെ രണ്ടാമത്തെ എസ്‌യുവിയുമാണ്. ശക്തമായ ഹൈബ്രിഡ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ എസ്‌യുവി ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറാണ്.  ഇത് ഗ്രാൻഡ് വിറ്റാരയുമായി ഡിസൈൻ ഉള്‍പ്പെടെ പങ്കിടുന്നു. ഈ രണ്ട് എസ്‌യുവികൾക്കുമൊപ്പം മൈൽഡ്-ഹൈബ്രിഡ് എഞ്ചിനുമുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം