വരുന്നൂ പുതിയ രണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റുകള്‍ കൂടി

By Web TeamFirst Published Aug 6, 2022, 3:35 PM IST
Highlights

അവയിലൊന്ന് പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആയിരിക്കും എന്നും രണ്ടാമത്തെ മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ഹണ്ടർ 350 മോട്ടോർസൈക്കിൾ 2022 ഓഗസ്റ്റ് 7- ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ്. ഇപ്പോഴിതാ, ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ 350 സിസി ബൈക്കുകളിൽ കൂടി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  അവയിലൊന്ന് പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആയിരിക്കും എന്നും രണ്ടാമത്തെ മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, സിംഗിൾ പീസ് സീറ്റ് ഉണ്ടായിരിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ മോഡലിന്റെ സിലൗറ്റ് കമ്പനി  വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ജാവ പെരാക്ക് ബോബറിനെതിരെ മത്സരിക്കാന്‍ എത്തിയേക്കാം. 

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

അടുത്തിടെ, പുതിയ 2022 റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ അവസാന പ്രൊഡക്ഷൻ പതിപ്പ് അതിന്റെ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ക്യാമറയിൽ പതിഞ്ഞിരുന്നു. അതിന്റെ യഥാർത്ഥ സിലൗറ്റും റെട്രോ-സ്റ്റൈൽ ഡിസൈൻ ബിറ്റുകളും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് സമാനമാണ്.  ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, റിയർ വ്യൂ മിററുകൾ എന്നിവയ്ക്ക് ചുറ്റും ക്രോം ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഇതിന് ഒരു പുതിയ സിംഗിൾ പീസ് സീറ്റ് ഉണ്ട്. 

പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ന് മെറ്റിയോറിലെ 346 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള മോട്ടോർ, 20.2bhp പവറും 27Nm ടോർക്കും നൽകുന്നു. മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ബൈക്കിന് ഉണ്ടായിരിക്കും. ഫ്രണ്ട് ഡിസ്‌കിൽ നിന്നും പിൻ ഡ്രം ബ്രേക്കിൽ നിന്നും ബ്രേക്കിംഗ് പവർ ലഭിക്കും. പുതിയ ബുള്ളറ്റിന് സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നൽകാനാണ് സാധ്യത.

ഇതാ റോയൽ എൻഫീൽഡ് ഹണ്ടർ 350 വകഭേദങ്ങളും സവിശേഷതകളും നിറങ്ങളും

അതേസമയം ഉടൻ പുറത്തിറക്കാനിരിക്കുന്ന റോയല്‍ എൻഫീല്‍ഡ് ഹണ്ടറിനെ കുറിച്ച് പറയുമ്പോൾ , ഈ ബൈക്ക് ബ്രാൻഡിന്റെ പുതിയ ജെ- സീരീസ് 350cc പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നു. മെറ്റിയോറിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചേസിസാണ് ഇത്. എന്നിരുന്നാലും, വ്യത്യസ്തമായ റൈഡിംഗ് അനുഭവം ഉറപ്പാക്കാൻ ഇത് പരിഷ്കരിച്ചതായി കമ്പനി പറയുന്നു. ട്രിപ്പർ നാവിഗേഷൻ പോഡ് (ഓപ്ഷണൽ), ഓഫ്-സെറ്റ് ഇൻസ്ട്രുമെന്റ് കൺസോൾ, റൗണ്ട് ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലാമ്പുകളും, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, അപ്‌സ്‌വെപ്റ്റ് ടെയിൽ, എക്‌സ്‌ഹോസ്റ്റ് എന്നിവയും അതിലേറെയും അതിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!

click me!