അനുവദിച്ചത് 400 കോടി, ഈ സംസ്ഥാനത്തെ റോഡുകളെ രക്ഷപ്പെടുത്താൻ നിതിൻ ഗഡ്‍കരി

Published : Aug 02, 2023, 02:44 PM IST
അനുവദിച്ചത് 400 കോടി, ഈ സംസ്ഥാനത്തെ റോഡുകളെ രക്ഷപ്പെടുത്താൻ നിതിൻ ഗഡ്‍കരി

Synopsis

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം റോഡുകൾക്കും പാലങ്ങൾക്കും സ്വകാര്യ സ്വത്തിനും അഭൂതപൂർവമായ നാശനഷ്ടമുണ്ടായിയെന്നും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.

പ്രളയക്കെടുതി നാശം വിതച്ച ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും നിതിൻ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകർത്തെറിഞ്ഞ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ സംയുക്തമായി വിലയിരുത്തി. ഇരു നേതാക്കളും ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരായ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകൾക്കും പാലങ്ങൾക്കും സ്വകാര്യ സ്വത്തിനും അഭൂതപൂർവമായ നാശനഷ്‍ടം ഉണ്ടായെന്നും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.

ഇങ്ങനൊരു സൂപ്പര്‍ റോഡ് രാജ്യത്ത് ആദ്യം, ഇനി മിനുക്കുപണികള്‍ മാത്രമെന്ന് ഗഡ്‍കരി!

ദേശീയപാതയോരത്തെ ഒരു കിലോമീറ്റർ വരെയുള്ള ലിങ്ക് റോഡുകൾ നന്നാക്കുന്നതിനുള്ള ചെലവ് എൻഎച്ച്എഐ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു ദുരന്തം സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സംയുക്തമായി നിൽക്കാനും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂറിനോട് അഭ്യർത്ഥിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി മാധ്യമങ്ങളോട് പറഞ്ഞു.

12,500 കോടി രൂപ ചെലവിൽ ഹിമാചൽ പ്രദേശിൽ 68 തുരങ്കങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും കിരാത്പൂർ-മണാലി നാലുവരിപ്പാതയുടെ അറ്റകുറ്റപ്പണികൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു. ബിജിലി മഹാദേവ് റോപ്‌വേയ്ക്കായി 250 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഷാപൂർ-സിഹുന്ത റോഡിന് ഒരുലക്ഷം രൂപ ചെലവിൽ നിർമിക്കാൻ അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സിആര്‍ഐഎഫിന് കീഴിൽ 52 കോടി, ബാഗ്ചൽ വഴിയുള്ള രംഗസ്-മെഹ്രെ എന്നിവയും 49 കോടി രൂപ ചെലവിൽ നിർമ്മിക്കും.

"മോദിയുടെ കീഴിൽ വേഗത ഉറപ്പാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബന്ധര്‍.." 2,900 കോടിയുടെ സൂപ്പര്‍റോഡുകളുമായി ഗഡ്‍കരി!

ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും വലിയ ഭാഗങ്ങൾ നദിയുടെ ഉഗ്രമായ ഒഴുക്കിൽ ഒലിച്ചുപോയെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യതയുള്ള കാരണങ്ങൾ പഠിക്കാനും നടപടികൾ സ്വീകരിക്കാനും ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഈ സംഘം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

നദീതടത്തിൽ ചളി അടിഞ്ഞുകൂടിയതിനാൽ നദിയുടെ ഗതി മാറിയെന്നും ആവശ്യമുള്ളിടത്തെല്ലാം കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനോ നദീതടങ്ങളിലെ ഒഴുക്കു സുഗമാമാക്കുന്നതിനോ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ ദിശയിൽ സംസ്ഥാന സർക്കാരിന്റെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. എൻഎച്ച്എഐയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനും വേണ്ടി വരുന്ന പണം കേന്ദ്ര മന്ത്രാലയം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലമുകളിൽ നിന്ന് കല്ലുകളും പാറക്കല്ലുകളും വീഴുന്നത് മലയോര മേഖലകളിൽ സാധാരണമാണെന്നും ഇത് യാത്രക്കാർക്ക് എപ്പോഴും ഭീഷണിയാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ സമഗ്രമായ പഠനം നടത്തുമെന്നും അതിനുശേഷം സംസ്ഥാന സർക്കാരുമായി ശുപാർശകൾ പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.

youtubevideo


 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം