അന്ന് വാങ്ങിയതൊരു സെക്കൻഡ് ഹാൻഡ് ജീപ്പ്, ഇന്ന് 45 ലക്ഷത്തിന്‍റെ പുത്തനൊരെണ്ണം സ്വന്തമാക്കി ബിഗ് ബോസ് താരം!

By Web TeamFirst Published Mar 14, 2023, 2:50 PM IST
Highlights

ഉർഫി ജാവേദ് ഒരു മുൻനിര മോഡൽ ജീപ്പ് മെറിഡിയൻ ആണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ജീപ്പ് മെറിഡിയൻ 7 സീറ്റർ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 30.10 ലക്ഷം രൂപ മുതൽ 37.15 ലക്ഷം രൂപ വരെയാണ്. ഏകദേശം 45 ലക്ഷം രൂപയാണ് ഇതിന്റെ ഓൺറോഡ് വില. 

ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഫാഷൻ ലോകത്തും ഉർഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. ഉർഫിയുടെ വസ്ത്രങ്ങളും തീമും ഫാഷൻ ലോകത്തെ അമ്പരപ്പിക്കുന്നു. ഏത് അവതാറിലാണ് ഉർഫി പ്രത്യക്ഷപ്പെടുകയെന്നത് കൗതുകകരമാണ്. ഇപ്പോൾ ആരാധകര്‍ക്ക് രണ്ട് സർപ്രൈസുകൾ നൽകിയിരിക്കുകയാണ് ഉര്‍ഫി. ചുവന്ന ചൂടൻ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ഒരു സര്‍പ്രൈസ്.  ഒരു വെൽവെറ്റ് റെഡ് ജീപ്പ് മെറിഡിയൻ എസ്‌യുവി വാങ്ങിയതാണ് മറ്റൊരു വലിയ സര്‍പ്രൈസ്. 7 സീറ്റുള്ള ജീപ്പ് മെറിഡിയൻ കാർ വാങ്ങാൻ വെൽവെറ്റ് ഹോട്ട് റെഡ് കളർ വസ്ത്രത്തിലാണ് ഉർഫി എത്തിയത്.

ഉർഫി ജാവേദ് ഒരു മുൻനിര മോഡൽ ജീപ്പ് മെറിഡിയൻ ആണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ജീപ്പ് മെറിഡിയൻ 7 സീറ്റർ എസ്‌യുവിയുടെ  എക്‌സ് ഷോറൂം വില 30.10 ലക്ഷം രൂപ മുതൽ 37.15 ലക്ഷം രൂപ വരെയാണ്. ഏകദേശം 45 ലക്ഷം രൂപയാണ് ഇതിന്റെ ഓൺറോഡ് വില. 

ഇതാദ്യമായല്ല ഉർഫി ജാവേദ് ജീപ്പ് ബ്രാൻഡ് വാങ്ങുന്നത്. 2022ൽ ഉർഫി ഒരു സെക്കൻഡ് ഹാൻഡ് ജീപ്പ് കോംപസ് വാങ്ങിയിരുന്നു. അതൊരു നീല കാർ ആയിരുന്നു. ഉർഫി കോമ്പസ് കാർ മാറ്റി മെറിഡിയൻ വാങ്ങിയതാണോ അതോ പുതിയത് വാങ്ങിയതാണോ എന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഉർഫി ജാവേദ് തന്റെ പുതിയ ജീപ്പ് മെറിഡിയൻ 7-സീറ്റർ എസ്‌യുവിയുമായി ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

ഉർഫിയുടെ പുതിയ കാറിന് നിരവധി സവിശേഷതകളുണ്ട്. വലിയ സൺറൂഫ് സൗകര്യം, പ്ലോട്ടിംഗ് ടൈപ്പ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമേറ്റഡ് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഈ കാറിലുണ്ട്. ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് കാറിന്റെ അതേ സവിശേഷതകളാണ് ഈ കാറിനും. 

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ജീപ്പ് ബ്രാൻഡ് സിഗ്നേച്ചർ ഗ്രിൽ എന്നിവയുണ്ട്. വശത്ത് നിന്ന് നോക്കുമ്പോൾ ഒരു കോമ്പസ് ലുക്ക് ഉണ്ട്. എന്നാൽ കോമ്പസ് കാറിനേക്കാൾ വലുതാണ്. ടെയിൽ ലാമ്പും എൽഇഡിയാണ്. എന്നാൽ സ്റ്റൈലിഷ് ലുക്ക് ഉണ്ട്. ലോഡഡ് ഫീച്ചറുകൾ, ക്യാബിൻ, ക്രൂയിസ് കൺട്രോൾ തുടങ്ങി കോമ്പസ് കാറിന്റെ ഫീച്ചറുകൾ ഈ കാറിലുണ്ട്. 

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ജീപ്പ് മെറിഡിയന് കരുത്തേകുന്നത്. ഡീസൽ വേരിയന്റിൽ മാത്രമാണ് ജീപ്പ് മെറിഡിയൻ ലഭ്യമാകുന്നത്. പെട്രോൾ വേരിയന്റ് കാർ ഇതിൽ ലഭ്യമല്ല. ഇതിന് 170 പിഎസ് പവറും 350 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 9-സ്പീഡ് ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു.  ഇന്ത്യയിൽ, ജീപ്പ് ബ്രാൻഡ് കമ്പനി ജീപ്പ് കോമ്പസ്, ജീപ്പ് മെറിഡിയൻ, ജീപ്പ് റാംഗ്ലർ, ജീപ്പ് ഗ്രാൻഡ് ചെറോക്കി എന്നിവ വിൽക്കുന്നു. ജീപ്പ് കോമ്പസ്, ജീപ്പ് മെറിഡിയൻ കാറുകൾക്ക് വൻ ഡിമാൻഡാണ്. ടൊയോട്ട ഫോർച്യൂണറിന്റെ എതിരാളിയാണ് ജീപ്പ് മെറിഡിയൻ. 

click me!