സൗരോര്‍ജം ഇന്ധനം; ഈ വിമാനത്തിന് 90 ദിവസം ആകാശത്ത് സഞ്ചരിക്കാം

By Web TeamFirst Published Aug 17, 2021, 4:09 PM IST
Highlights

യു എസ്-സ്‍പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മിച്ചിരിക്കുന്നത്.

വ്യോമായന മേഖലയില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത് സൗരോര്‍ജം കൊണ്ട് പറക്കുന്ന വിമാനം വരാന്‍ പോകുന്നു എന്നാണ്. ഈ വിമാനത്തിന് 90 ദിവസത്തോളം ആകാശത്തില്‍ പറക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ നാവിക സേന വ്യക്തമാക്കുന്നതെന്നും ടെക്സാസ് ഡയലി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

യു എസ്-സ്പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മിച്ചിരിക്കുന്നത്. ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് യുഎസ് നേവി വെളിപ്പെടുത്തുന്നു.  വിമാനം വികസിപ്പിക്കുന്നതിനായി കമ്പനിക്ക് 50 ലക്ഷം ഡോളറിന്റെ കരാറാണ് ലഭിച്ചത്. 

അടുത്തതായി ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് നാവിക അധികൃതര്‍ പറഞ്ഞു. 2015-16 വര്‍ഷങ്ങളില്‍ ഈ സോളാര്‍ വിമാനം പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ അന്ന് വിമാനത്തിന്റെ പൂര്‍ത്തീകരണത്തിന് പണം തികയാതെ വരികയായിരുന്നു. ഇപ്പോള്‍ പുതിയ സോഫ്‌റ്റ്വെയറും ഹാര്‍ഡ്വെയറും സോളാര്‍ ഇംപള്‍സ് 2 എന്ന പുതിയ വിമാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്‍തിട്ടുണ്ട്.

സ്‌കൈഡ്‌വെല്ലര്‍ വിമാനം ഒരു ആശയവിനിമയ റിലേ പ്ലാറ്റ്‌ഫോമായി അല്ലെങ്കില്‍ ഉപരിതല കപ്പലുകളെ ആകാശത്ത് നിന്നും നിരീക്ഷിക്കാവുന്ന സ്ഥിരമായ ഒരു കണ്ണായി ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!