ഹ്യുണ്ടായി ട്യൂസണ്‍, ഇതാ വേരിയന്‍റ് തിരിച്ചുള്ള വിലവിവരങ്ങള്‍

By Web TeamFirst Published Aug 12, 2022, 2:24 PM IST
Highlights

27.70 ലക്ഷം രൂപ മുതൽ 34.39 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ പ്രീമിയം എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിലകൾ അറിയാം

ക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെയാണ് തങ്ങളുടെ മുൻനിര എസ്‌യുവിയായ ട്യൂസണ്‍ രാജ്യത്ത് അവതരിപ്പിച്ചത്. പുതിയ 2022 ഹ്യുണ്ടായ് ട്യൂസണ്‍ അഞ്ച് വേരിയന്റുകളിലായി പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് ട്രിം ലെവലുകളിൽ ലഭ്യമാണ്. 27.70 ലക്ഷം രൂപ മുതൽ 34.39 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ പ്രീമിയം എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിലകൾ അറിയാം.

2028ഓടെ ആറ് ഇവികൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഹ്യുണ്ടായി ഇന്ത്യ

2022 ഹ്യുണ്ടായ് ട്യൂസൺ വേരിയന്റ്    വില (എക്സ്-ഷോറൂം)
പ്ലാറ്റിനം പെട്രോൾ എ.ടി    27.70 ലക്ഷം രൂപ
പ്ലാറ്റിനം ഡീസൽ എ.ടി    30.20 ലക്ഷം രൂപ
സിഗ്നേച്ചർ പെട്രോൾ എ.ടി    30.17 ലക്ഷം രൂപ
സിഗ്നേച്ചർ ഡീസൽ എ.ടി    32.87 ലക്ഷം രൂപ
സിഗ്നേച്ചർ ഡീസൽ AT 4WD    34.39 ലക്ഷം രൂപ

പുതിയ ഹ്യുണ്ടായ് ട്യൂസണിന്റെ ബേസ്-സ്പെക്ക് പ്ലാറ്റിനം ട്രിമ്മിന് 27.70 ലക്ഷം മുതൽ 30.20 ലക്ഷം രൂപ വരെയും ടോപ്പ്-സ്പെക്ക് സിഗ്നേച്ചർ ട്രിമ്മിന് 30.17 ലക്ഷം മുതൽ 34.39 ലക്ഷം രൂപ വരെയുമാണ് എക്‌സ് ഷോറൂം വില. ട്യൂസണിന്റെ റേഞ്ച്-ടോപ്പിംഗ് വേരിയന്റിന് AWD, സ്മാർട്ട് സെൻസ് ടെക്നോളജി എന്നിവയും ലഭിക്കുന്നു , ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായ് കാറായി ഇത് മാറുന്നു. 

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

എഞ്ചിനും ട്രാൻസ്മിഷനും
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായ് പുതിയ ട്യൂസണിനെ വാഗ്ദാനം ചെയ്യുന്നത്. 6-സ്പീഡ് എടിയുമായി ജോടിയാക്കിയ 154 ബിഎച്ച്പിയും 192 എൻഎം പീക്ക് ടോർക്കും നൽകുന്ന 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 184 bhp കരുത്തും 416 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് മറ്റൊരു മിൽ, 8-സ്പീഡ് എ.ടി. ഒന്നിലധികം ഡ്രൈവുകളും ഭൂപ്രദേശ മോഡുകളും സഹിതം ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇത് അവതരിപ്പിക്കുന്നു.

ഫീച്ചറുകളും സുരക്ഷയും
പുതിയ തലമുറയിലെ ഹ്യുണ്ടായ് ട്യൂസണിൽ നിരവധി ഫീച്ചറുകൾ നിറഞ്ഞിരിക്കുന്നു. ഇതിന് ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 60-ലധികം കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് മുതലായവ ലഭിക്കുന്നു. കൂടാതെ ലെവൽ-2 ADAS ലഭിക്കുന്നു. ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ എന്നിവയും മറ്റും ഉൾപ്പെടെ 19-ലധികം സുരക്ഷാ ഫീച്ചറുകൾ. സിട്രോൺ സി 5 എയർക്രോസ്, ജീപ്പ് കോമ്പസ് മുതലായവയ്ക്ക് പുത്തന്‍ ട്യൂസണ്‍ എതിരാളിയാകും. 

2022 ഹ്യൂണ്ടായി ട്യൂസൺ; ഇന്റീരിയർ, എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ, പ്രതീക്ഷിക്കുന്ന വില

click me!