വെസ്‌പ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ഇന്ത്യയിലേക്ക്

Web Desk   | Asianet News
Published : Dec 10, 2020, 07:40 PM IST
വെസ്‌പ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ഇന്ത്യയിലേക്ക്

Synopsis

വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ പിയാജിയോ

വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ പിയാജിയോ. വെസ്പയുടെ പേരിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പിയാജിയോ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി സ്ഥിരീകരിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇതിനകം തന്നെ യൂറോപ്പിൽ ലഭ്യമായ വെസ്പ എലെട്രിക്കയെ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കുക. എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോള്‍ ഇത് പ്രത്യേകമായി നിർമ്മിക്കുമെന്നും  മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഗ്രാഫി പറഞ്ഞു. ഇന്ത്യൻ ഉപഭോക്താവിനെയും ഇന്ത്യൻ വിപണി പരിഗണനകളെയും മുൻനിർത്തി പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കും.  എന്നാൽ പിയാജിയോ ഇപ്പോഴും സ്കൂട്ടറിനായുള്ള ഇലക്ട്രിക് എഞ്ചിന്റെ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്പ എലെട്രിക്ക ഇലക്ട്രിക് മോഡലിനെ നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് വെസ്പ എലെട്രിക്കയ്ക്കുള്ളത്.

12 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളും ക്രോം തിളക്കമുള്ള ഗ്രാബ് ഹാന്‍ഡിലും സ്‌കൂട്ടറിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. അതോടൊപ്പം 4.3 ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കസ്റ്ററും ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഒഴുകിയിറങ്ങുന്ന മുൻവശവും സ്‌കൂട്ടറിന് ക്ലാസിക് തനിമ സമ്മാനിക്കുന്നു. അതിൽ സ്പീഡ്, പിന്നിടാവുന്ന ദൂരം, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ വെളിപ്പെടുത്തും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത.  ഒരു പ്രത്യേക വെസ്പ കണക്റ്റിവിറ്റി മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള നിരവധി സവിശേഷതകളാണ് എലെട്രിക്കയിൽ ഉള്ളത്. 

യൂറോപ്പിൽ വിൽക്കുന്ന വെസ്പ എലെട്രിക്ക പതിപ്പിന് 4 കിലോവാട്ട് പവർ അതായത് 5.36 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിംഗ് മോഡുകളാണ് സ്കൂട്ടറിനുള്ളത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ നാലു മണിക്കൂര്‍ വേണം. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ