തനിയെ ഓടുന്ന അള്‍ട്ടോയുടെ മുകളില്‍ കസേരയിട്ടിരുന്നു, മുഖമടിച്ച് നിലത്തുവീണ യുവാവിന് സംഭവിച്ചത്!

Published : Jul 01, 2023, 04:36 PM IST
തനിയെ ഓടുന്ന അള്‍ട്ടോയുടെ മുകളില്‍ കസേരയിട്ടിരുന്നു, മുഖമടിച്ച് നിലത്തുവീണ യുവാവിന് സംഭവിച്ചത്!

Synopsis

ഓടിക്കൊണ്ടിരിക്കുന്ന മാരുതി ആൾട്ടോയുടെ മേൽക്കൂരയിൽ കസേരയിൽ ഇരിക്കുന്ന യുവാവിന്‍റെ വിചിത്രമായ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വൈറലാകുന്നത്.   

വാഹനം ഉപയോഗിച്ച് അവിശ്വസനീയമാംവിധം വിഡ്ഢിത്തം നിറഞ്ഞ പ്രവൃത്തികൾ നമ്മള്‍ അനുദിനം കാണുന്നുണ്ട്, അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഓടിക്കൊണ്ടിരിക്കുന്ന മാരുതി ആൾട്ടോയുടെ മേൽക്കൂരയിൽ കസേരയിൽ ഇരിക്കുന്ന യുവാവിന്‍റെ വിചിത്രമായ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വൈറലാകുന്നത്. 

പ്രതീക് സിംഗ് എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്‍തിരിക്കുന്നത്. ഒരു മനുഷ്യൻ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോയുടെ മേൽക്കൂരയിൽ ഇരിക്കുന്ന  ഒരു വീഡിയോ ആണിത്. വൃത്താകൃതിയിൽ തനിയെ നീങ്ങുന്ന കാറിന് മുകളില്‍ ഒരു കസേര ഇട്ടു സുഖമായി ഇരിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. അതിലും മോശം കാര്യം ആരും വണ്ടി ഓടിക്കുന്നില്ല അത് തനിയെ ഓടുന്നു എന്നതാണ്.  വാതിലുകൾ തുറന്നിരിക്കുന്ന വാഹനത്തിന്‍റെ ആക്സിലറേറ്റർ ഭാഗികമായി അമർത്തിവച്ചിരിക്കുകയും സ്റ്റിയറിംഗ് ഒരു ദിശയിൽ ഉറപ്പിക്കുകയും ചെയ്യുന്ന ഒരു മെക്കാനിസം കാറില്‍ ഉണ്ടെന്ന് കരുതാം. എങ്കിലും വളരെപ്പെട്ടെന്നാണ് അപകടം സംഭവിക്കുന്നത്. 

പെട്ടെന്ന്, കസേര മറിയുകയും അയാള്‍ കാറിന് മുകളില്‍ നിന്നും താഴേക്ക് വീഴുകയും ചെയ്യുന്നു. ചലിക്കുന്ന ടയറിനോട് വളരെ അടുത്താണ് വീണത്. എങ്കിലും ഭാഗ്യംകൊണ്ടുമാത്രം ടയറുകള്‍ കയറിയിറങ്ങാത തലനാരിഴയ്ക്ക അയാള്‍ രക്ഷപ്പെടുന്നു. ഇക്കാലത്ത് ഇന്റർനെറ്റിൽ സർവസാധാരണമായ ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തികൾ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു വ്യക്തമായ മുന്നറിയിപ്പകും എന്ന് ഉറപ്പാണ്.

റോഡ് സുരക്ഷയെ നമ്മൾ ഗൗരവമായി എടുക്കാൻ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ വർഷവും റോഡുകളിൽ ആയിരക്കണക്കിന് സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇന്റർനെറ്റിൽ ആളുകളുടെ ഇത്തരം വിചിത്രമായ സ്റ്റണ്ടുകൾക്ക് ഒരു കുറവുമില്ല. വാസ്‌തവത്തിൽ, കാഴ്ചക്കാരുടെ ശ്രദ്ധ നേടാനും പുതിയ അനുയായികളെ സൃഷ്‍ടിക്കാനും വേണ്ടിയാണ് അത്തരത്തിലുള്ള അപകടകരമായ വീഡിയോകള്‍ പലരും ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ തങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും പൊതുസമൂഹത്തെ ദ്രോഹിക്കുകയുമാണ് ചെയ്യുന്നതെന്ന് ഉറപ്പ്. 

PREV
click me!

Recommended Stories

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില കുതിച്ചുയർന്നു, കൂടുന്നത് ഇത്രയും
ജീപ്പ് ഉടമകൾക്കൊരു സർപ്രൈസ്, 7 വർഷത്തേക്ക് ഇനി വിഷമിക്കേണ്ട, നോ ടെൻഷൻ!