പോത്തിനെന്ത് റോയല്‍ എൻഫീല്‍ഡ്? ബുള്ളറ്റ് യാത്രികനെ കുത്തിമറിക്കുന്ന ഞെട്ടിക്കും ദൃശ്യങ്ങള്‍..

Published : Sep 22, 2022, 12:32 PM ISTUpdated : Sep 22, 2022, 12:33 PM IST
പോത്തിനെന്ത് റോയല്‍ എൻഫീല്‍ഡ്? ബുള്ളറ്റ് യാത്രികനെ കുത്തിമറിക്കുന്ന ഞെട്ടിക്കും ദൃശ്യങ്ങള്‍..

Synopsis

ഒരു പോത്ത് ഒരു മോട്ടോർ സൈക്കിളിന് അപകടമുണ്ടാക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ലഞ്ഞുതിരിയുന്ന മൃഗങ്ങളാൽ സമ്പന്നമാണ് പല ഇന്ത്യൻ റോഡുകളും. പൊതുനിരത്തുകളിൽ ഇറങ്ങുന്ന ധാരാളം കന്നുകാലി ഉടമകളും ഇടയന്മാരും ചില പ്രദേശങ്ങളിലെങ്കലും അമ്പരപ്പിക്കുന്ന കാഴ്‍ചയാണ്. മൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമായിരിക്കും. അതുകൊണ്ടാണ് മൃഗങ്ങൾ കാരണം നിരവധി റോഡ് അപകടങ്ങൾ നമുക്ക് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഒരു പോത്ത് ഒരു മോട്ടോർ സൈക്കിളിന് അപകടമുണ്ടാക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

വായില്‍ തുണി തിരുകി നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചിഴച്ച് സര്‍ക്കാര്‍ ഡോക്ടര്‍!

വീഡിയോയിൽ, ഒരു പോത്തും ഒരു യുവതിയും, ഇടുങ്ങിയ ഗ്രാമീണ റോഡിലൂടെ നടന്നുപോകുന്നത് കാണാം. ഈ സ്‍ത്രീ ഈ മൃഗത്തിന്റെ ഉടമയാണെന്ന് തോന്നുന്നു. ഒരു റോയൽ എൻഫീൽഡ് റൈഡർ റോഡിലേക്ക് പ്രവേശിക്കുന്നതും പോത്തിന്‍റെയും സ്ത്രീയുടെയും അടുത്തേക്ക് വരുന്നതും നമുക്ക് കാണാം. യാത്രികൻ മൃഗത്തിന്റെയും സ്ത്രീയുടെയും അടുത്ത് എത്തിയപ്പോൾ, സ്ത്രീ പോത്തിന്‍റെ മുതുകിൽ വടികൊണ്ട് അടിച്ചത്. 

ഒരുപക്ഷേ മോട്ടോർസൈക്കിളിന്റെ ശബ്‍ദത്തിന് പുറമേ, ഈ അടിയും ഒന്നുകിൽ പോത്തിനെ ഞെട്ടിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നു. പോത്ത് പെട്ടെന്ന് വലത്തോട്ട് വെട്ടിത്തിരിയുകയും റോഡിന് കുറുകെ കുതിക്കുകയും ചെയ്യുന്നു. അത് നേരെ ചെന്നെത്തിയ റോയൽ എൻഫീൽഡ് റൈഡറുടെ പാതയിലേക്കാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ബൈക്ക് യാത്രികന് ബ്രേക്കിടാൻ കഴിയാതെ വന്നതോടെ വാഹനം എരുമയുടെ തലയിൽ ഇടിച്ചു. ഈ കൂട്ടിയിടിയെ തുടർന്ന് മോട്ടോർ സൈക്കിളിൽ നിന്ന് റൈഡര്‍ ചെറിച്ചു വീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. നിലത്തുകിടന്ന റൈഡര്‍ വേദനയാല്‍ കാലിട്ടടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

ഓടിയെത്തിയ പോത്തുടമയായ യുവതി ബൈക്ക് യാത്രികനെ സഹായിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് ബൈക്ക് യാത്രികനെ സഹായിക്കാൻ മറ്റ് വാഹനയാത്രികരും ചേർന്നു.  ഈ വീഡിയോയുടെ കൃത്യമായ സ്ഥലത്തെക്കുറിച്ച് വ്യക്തമല്ല. പ്രദേശത്തെ ഒരു സിസിടിവി ക്യമാറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

"ആരിവനാരിവൻ വണ്ടീം വീശി പോയിടുന്നോൻ..?" വൈറലായി കേരളാ പിക്കപ്പ് ഡ്രൈവര്‍!

കന്നുകാലികളെ സൂക്ഷിക്കുക
രാജ്യത്തെ റോഡ് ഉപഭോക്താക്കൾക്ക് നേരെ മുമ്പും നിരവധി കന്നുകാലി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് തെരുവിൽ അലഞ്ഞുതിരിയുന്ന ഒരു പശു ഒരു ബൈക്ക് യാത്രികനെ റോഡിൽ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്ന ഒരു സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരുന്നു. പശുവിന്റെ ആക്രമണത്തിന് കാരണമായേക്കാവുന്ന ഒന്നും ആ വീഡിയോയിൽ ക്യാമറയിൽ കാണാനില്ല. വഴിതെറ്റിയ മൃഗങ്ങൾ പ്രവചനാതീതമായി പെരുമാറിയേക്കാം. അതുകൊണ്ടുതന്നെ സുരക്ഷിതരായിരിക്കുകയും റോഡുകളിൽ അവയിൽ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഇന്ത്യയിലെ പല ഹൈവേകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഒരു പ്രധാന പ്രശ്നമാണ്. അവയെ റോഡുകളിൽ നിന്ന് നീക്കം ചെയ്യാൻ കാര്യമായൊന്നും സര്‍ക്കാരുകള്‍ ചെയ്തിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ കൊമ്പുകളിൽ രാത്രിയിൽ കൂടുതൽ ദൃശ്യമാകുന്നതിനായി ഉയർന്ന പ്രതിഫലന ടേപ്പുകൾ പതിപ്പിച്ചിരുന്നു. എന്നാൽ, ഇവയെ റോഡിൽ നിന്നും പൂര്‍ണമായും നീക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

'വേട്ടയ്ക്കിറങ്ങാൻ' റോയൽ എൻഫീൽഡ്; പുത്തൻ ഹിമാലയൻ മുതൽ 'ഷോട്ട് ഗൺ 650 വരെ, ആറ് മോട്ടോർസൈക്കിളുകൾ

പ്രവചനാതീതമായ ഇന്ത്യൻ റോഡുകളിൽ പ്രതിരോധത്തോടെ വാഹനമോടിക്കുന്നത് എല്ലായ്പ്പോഴും സുരക്ഷിതമാണ്. ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് മുന്നിലുള്ള റോഡിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പുനേടുക. ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലുള്ള റോഡിനെക്കുറിച്ച് ഒരാൾ എപ്പോഴും ഉറപ്പുള്ളവരായിരിക്കണം. അന്ധമായി മറികടക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുൻകാലങ്ങളിലെ പല സംഭവങ്ങളും തെളിയിക്കുന്നു. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം