ATV : റോഡിലിറക്കിയാല്‍ പിഴയടക്കണമെന്ന് പറഞ്ഞ പൊലീസ് തന്നെ അതേ വണ്ടി റോഡില്‍ ഓടിച്ചു!

By Web TeamFirst Published Nov 30, 2021, 3:29 PM IST
Highlights

പൊതുനിരത്തുകളില്‍ എടിവിയുമായി വീണ്ടും കണ്ടാൽ 5000 രൂപ ചലാൻ നൽകുമെന്ന് എടിവിയിൽ ചുറ്റിക്കറങ്ങിയ ശേഷം പോലീസ് ഓഫീസർ ഉടമയോട് പറയുന്നതാണ് രസകരമായ ഈ  വീഡിയോ. 

ൾ-ടെറൈൻ-വെഹിക്കിൾസ് അഥവാ എടിവികൾ (ATV) ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സമീപകാലത്ത് നിരവധി പുതിയ നിർമ്മാതാക്കൾ വിപണിയിൽ പ്രവേശിച്ചതിന് ശേഷം ഈ സെഗ്മെന്‍റില്‍ വന്‍ കുതിപ്പാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എടിവികൾക്ക് നിരോധനം ഉണ്ടായിരുന്നു, എന്നാൽ നിർമ്മാതാക്കൾ ഇത്തരം വാഹനങ്ങളെ ട്രാക്ടറുകളായി രൂപമാറ്റം ചെയ്യാൻ തുടങ്ങിയപ്പോൾ അത് മാറി. പക്ഷേ ഒട്ടുമിക്ക എടിവികളും ഇപ്പോഴും റോഡുകളിൽ അനുവദനീയമല്ല. 

അതുകൊണ്ടുതന്നെ വൈറലാകുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു എടിവിയും കഥാപാത്രങ്ങളാകുന്ന ഈ വീഡിയോ.  റോഡില്‍ വച്ച് ഒരു എടിവിയെയും ഉടമയെയും പൊലീസ് പിടികൂടുകയും തുടര്‍ന്നു നടന്ന സംഭവങ്ങളുമാണ് ഭഗവത് പ്രസാദ് പാണ്ഡെ എന്നയാള്‍ യൂട്യൂബിൽ പങ്കുവച്ച രസകരമായ ഈ വീഡിയോയില്‍ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാരനും സംഘവും ആദ്യം എടിവിയെക്കുറിച്ച് ഉടമയിൽ നിന്ന് കൂടുതൽ അറിയുന്നത് വീഡിയോയിൽ കാണാം. വാഹനത്തിന്റെ ഉടമ എല്ലാ സവിശേഷതകളും പോലീസ് ഉദ്യോഗസ്ഥനോട് വിശദീകരിക്കുകയും ഇത് റോഡ് നിയമപരമല്ലെന്നും രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും പറയുന്നു.

തുടര്‍ന്ന് എടിവിയുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പോലും പോലീസുകാരൻ ഉടമയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഉടമ വാഹനം ഓടിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ പുറത്തുവരാമെന്ന് കാണിക്കുന്നു. പിന്നീട് എടിവിയിലെ എല്ലാ സ്വിച്ചുകളും ഗിയറുകളും ഉടമ പിന്നീട് വിശദീകരിക്കുന്നു. ഇതോടെ പൊലീസ് പിന്നീട് വാഹനത്തിന്റെ ടെസ്റ്റ് റൈഡും നടത്തുന്നു. എടിവിയിൽ മതിപ്പുളവായ പോലീസുകാരൻ വാഹനം ഓടിക്കുന്നതാണഅ വീഡിയോയില്‍. എന്നാൽ ശരിയായ വാഹനത്തിന് പകരം റിക്ഷ ഓടിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും പറയുന്നു. അതിനുള്ള കാരണവും അദ്ദേഹം പറയുന്നു. ഇത്തരം വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. അവസാനം, പൊതുവഴികളിൽ എടിവിയുമായി വീണ്ടും കണ്ടാൽ 5000 രൂപ ചലാൻ നൽകുമെന്ന് എടിവിയിൽ ചുറ്റിക്കറങ്ങിയ ശേഷം പോലീസ് ഓഫീസർ ഉടമയോട് പറയുന്നതാണ് രസകരമായ ഈ  വീഡിയോ. 

അതേസമയം ഇന്ത്യയിലെ പൊതു റോഡുകളിൽ എടിവികള്‍ നിയമവിരുദ്ധമാണ്. അവരിൽ ഭൂരിഭാഗവും ചട്ടങ്ങൾ പാലിക്കാത്തതിനാൽ, അവർക്ക് രജിസ്ട്രേഷൻ ചെയ്യാൻ അനുവാദമില്ല. അതുകൊണ്ടു തന്നെ, തങ്ങളുടെ എടിവികളെ ട്രാക്ടറുകളായി രൂപമാറ്റം വരുത്തിയിരിക്കുകയാണ് ചില നിർമ്മാതാക്കൾ. എടിവികൾ ട്രാക്ടറുകളായി വിൽക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്. അവ പൊതുനിരത്തുകളിലും രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാനും കഴിയും.

അതുപോലെ ഡേർട്ട് ബൈക്കുകൾ റോഡ് നിയമവിധേയമാക്കാനും ഇന്ത്യൻ സർക്കാര്‍ അനുവദിക്കുന്നില്ല. ഡേർട്ട് ബൈക്കുകൾ സ്വകാര്യ വസ്‌തുക്കളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, പൊതു റോഡുകളിൽ അല്ല. അതുപോലെ പൊതുവഴികളിൽ അനുവദിക്കാത്ത എടിവി നിങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടെങ്കിൽ ഫാം ഹൗസ് പോലെയുള്ള സ്വകാര്യ ഇടങ്ങളിൽ കൊണ്ടുപോയി വാഹനം കുഴപ്പമില്ലാതെ ഉപയോഗിക്കാം.  

click me!