പുത്തന്‍ പസാറ്റുമായി ഫോക്സ് വാഗണ്‍

By Web TeamFirst Published Jul 22, 2020, 4:11 PM IST
Highlights

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ സെഡാനായ പസാറ്റിനെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് റിപ്പോര്‍ട്ട്. 

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ സെഡാനായ പസാറ്റിനെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് റിപ്പോര്‍ട്ട്. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. സ്‌കോഡ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച സൂപ്പര്‍ബ് കണ്ട അതേ എഞ്ചിന്‍ തന്നെയാകും ഇതെന്നാണ് സൂചന.  2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. പഴയ ബിഎസ് IV പതിപ്പില്‍ 2.0 ലിറ്റര്‍ TDI എഞ്ചിന്‍ 174 bhp കരുത്തും 350 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ആറ് സ്പീഡ് DSG ആയിരുന്നു ഗിയര്‍ബോക്സ്.

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും ഡിസൈനിലും മാറ്റം ഉണ്ടായേക്കും. ബമ്പറുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പാസാറ്റ് ലോഗോ, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയില്‍ മാറ്റങ്ങളും പുതുമകളും പ്രതീക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള MIB3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ആഢംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം.

സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍. 2007-ലാണ് പസാറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

click me!