ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ വിപണിയില്‍

Web Desk   | Asianet News
Published : Sep 24, 2021, 07:42 PM ISTUpdated : Sep 24, 2021, 07:54 PM IST
ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ വിപണിയില്‍

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ (Volkswagen) മിഡ്-സൈസ് എസ്‍യുവി (Mid Size SUV) ടൈഗൂണിനെ (Volkswagen Taigun) വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില (Ex Showroom price)

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ (Volkswagen) മിഡ്-സൈസ് എസ്‍യുവി (Mid Size SUV) ടൈഗൂണിനെ (Volkswagen Taigun) വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില (Ex Showroom price)

ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്.

എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയർബോക്‌സുള്ള പതിപ്പിന് ജിടി ബ്രാൻഡിങും ഉണ്ടായിരിക്കും.

ടൈൂഗണും സ്കോഡ കുഷാഖും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കുമെന്നാണ് സൂചന. സൗന്ദര്യത്തില്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ടൈഗൂണിന്റെ രൂപകല്‍പ്പന. ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്.യു.വികളായ ടിഗ്വാന്‍, ടി-റോക്ക് എന്നീ മോഡലുകളില്‍ നിന്ന് കടംകൊണ്ട് ഡിസൈന്‍ ശൈലികളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്‌മോഗ്ഡ്  എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും സില്‍വര്‍ ആക്‌സെന്റുകള്‍ പതിപ്പിച്ച ബംപറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്.

പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ബ്രസീലും വിസ്‌റ്റിയോണും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ പ്ലേ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലാകും പ്രവർത്തിക്കുക. ഫോക്സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും. ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂൺ എസ്‌യുവിക്ക്. ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്‍തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, 17-ഇഞ്ച് ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

എസ്‌യുവിയുടെ മൊത്തം നീളവും വീതിയും ഉയരവും യഥാക്രമം 4221 മില്ലീമീറ്റർ, 1760 മില്ലീമീറ്റർ, 1612 മില്ലീമീറ്റർ എന്നിവയാണ്. ഒരു പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് (ഗ്രേ ഇൻ കളർ) സംയോജിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ആപ്പിൾ കാർപ്ലേ, സബ്‌വൂഫറുള്ള 6-സ്‌പീലർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇന്റീരിയറിൽ ഒരുങ്ങുന്നു. വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ലെതറിൽ പൊതിഞ്ഞ മൾട്ടി ഫംഗ്ഷൻ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിൽ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ടൈഗൂണിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേയെയും പിന്തുണയ്‌ക്കും. ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള അന്തർനിർമ്മിത അപ്ലിക്കേഷനുകൾ ഇതിന് ഉണ്ടാകും. സിം അധിഷ്‌ഠിത ഇന്റർനെറ്റ് ആക്‌സസ്സ് വഴി ഇൻ-കാർ വൈ-ഫൈ, ലൈവ് മ്യൂസിക്, ഓഡിയോ പോഡ്‌കാസ്റ്റ് സ്ട്രീമിംഗ് എന്നിവയും യൂണിറ്റിന് ലഭിക്കും.

ആറ് എയർബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, ഇഎസ്‌സി (എല്ലാ ട്രിമ്മുകളിലുടനീളം സ്റ്റാൻഡേർഡ്), ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ ഡിഫ്ലേഷൻ വാണിംഗ്, പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് ടൈഗൂൺ എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീ-ബുക്കിംഗ് ആരംഭിച്ച് ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 10,000 ബുക്കിംഗുകൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  ഉത്പാദനം പൂർണ തോതിൽ എത്തിയാൽ ഇന്ത്യയിൽ എല്ലാ മാസവും ഏകദേശം 5,000 മുതൽ 6,000 യൂണിറ്റ് ടൈഗൂൺ എസ്‌യുവി വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്നും സെൽമർ പറഞ്ഞു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ ടൈഗൂണ്‍ ബുക്ക് ചെയ്യാം.

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്,  ടാറ്റ ഹാരിയർ, എംജി ഹെക്ടർ പ്ലസ്, സ്കോഡ കുഷാഖ് തുടങ്ങിയ വാഹനങ്ങളായിരിക്കും ടൈഗൂണിന്‍റെ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വാഹന ലോകത്തെ അമ്പരപ്പിച്ച ഡിസംബറിലെ വിൽപ്പന കണക്കുകൾ!
അമ്പരപ്പിക്കും കുതിപ്പുമായി മഹീന്ദ്ര; വമ്പന്മാർ പിന്നിൽ, ആനന്ദലബ്‍ദിയിൽ ആനന്ദ് മഹീന്ദ്ര