വെന്‍റോ മാറ്റ് എഡിഷനുമായി ഫോക്സ്‍വാഗണ്‍

By Web TeamFirst Published Oct 6, 2021, 9:58 AM IST
Highlights

വെന്‍റോ എടി ഹൈലൈൻ മാറ്റ് എഡിഷന് 11.94 ലക്ഷം, ഹൈലൈൻ പ്ലസ് മാറ്റ് എഡിഷന് 13.34 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു 

ര്‍മ്മന്‍ (German) വാഹന നിര്‍മ്മാതക്കളായ ഫോക്സ്‌വാഗൺ (Volkswagen) വെന്‍റോ മാറ്റ് എഡിഷൻ (Vento matt edition)വിപണിയില്‍ അവതരിപ്പിച്ചു. വെന്‍റോ എടി ഹൈലൈൻ മാറ്റ് എഡിഷന് 11.94 ലക്ഷം, ഹൈലൈൻ പ്ലസ് മാറ്റ് എഡിഷന് 13.34 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറ്റ് എഡിഷൻ അല്ലാത്ത വെന്റോ എടി ഹൈലൈൻ, ഹൈലൈൻ പ്ലസ് മോഡലുകളെക്കാൾ വില 76,000 രൂപ കുറവാണ് മാറ്റ് എഡിഷന എന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് സൂചിപ്പിക്കും പോലെ ഗ്ലോസി ഫിനിഷിന് പകരം മാറ്റ് ഫിനിഷിലുള്ള കാർബൺ സ്റ്റീൽ ഗ്രേ നിറമാണ് വെന്റോ മാറ്റ് എഡിഷന്റെ സവിശേഷത. ഈ നിറത്തോട് യോജിക്കും വിധം റിയർ വ്യൂ മിററുകൾ, ഡോർ ഹാൻഡിലുകൾ, ട്രങ്ക് സ്പോയ്ലർ, ബമ്പർ സ്കർട്ട് എന്നിവ കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. ബ്രഷ്ഡ്-സിൽവർ ഷേഡുള്ള അലോയ് വീലുകളാണ് വാഹനത്തില്‍. 

അതുപോലെ ഇന്റീരിയറിൽ യാതൊരു മാറ്റങ്ങളുമില്ല. കറുപ്പ് ബീജ് നിറങ്ങളിലുള്ള ക്യാബിൻ തീം മാറ്റമില്ലാതെ തുടരുന്നു. ആംബിയന്റ് ലൈറ്റുകൾ, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഏസി എന്നീ പ്രീമിയം ഫീച്ചറുകൾ വെന്റോ മാറ്റ് എഡിഷനിലും ഇടം പിടിച്ചിട്ടുണ്ട്.

108.5 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമ്മിക്കുന്ന 1 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് വെന്റോ മാറ്റ് എഡിഷന്‍റെയും ഹൃദയം. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷന്‍. 

click me!