പുതിയ ഉപഭോക്തൃ ടച്ച്‌പോയിന്‍റുകളുമായി ഫോക്‌സ്‌വാഗൺ

Web Desk   | Asianet News
Published : Dec 03, 2020, 02:59 PM IST
പുതിയ ഉപഭോക്തൃ ടച്ച്‌പോയിന്‍റുകളുമായി ഫോക്‌സ്‌വാഗൺ

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ പുതിയ ഉപഭോക്തൃ ടച്ച് പോയിന്‍റുകള്‍ ആരംഭിച്ചു.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ പുതിയ ഉപഭോക്തൃ ടച്ച് പോയിന്‍റുകള്‍ ആരംഭിച്ചു. ഹൈദരാബാദിലെ മെഹ്ദിപട്ടണത്താണ് കമ്പനി പുതിയ ഉപഭോക്തൃ ടച്ച്‌പോയിന്റ് ആരംഭിച്ചതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജ്യോതി നഗറിലെ 22,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ സൗകര്യത്തിൽ മൂന്ന് കാർ ഡിസ്‍പ്ലേ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണി, സ്പെയർ റിപ്പയർ എന്നിവയുൾപ്പെടെ വിൽപ്പനാനന്തര സേവനങ്ങൾ ഇത് നൽകുന്നു.

ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് പുതിയ 3എസ് ഉപഭോക്തൃ ടച്ച്‌പോയിന്റ് ഉദ്ഘാടനത്തോടെ ഫോക്സ്‍വാഗൺ രാജ്യത്തുടനീളം തങ്ങളുടെ ഉപഭോക്തൃ ടച്ച് പോയിൻറുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഫോക്സ്‍വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് ആശിഷ് ഗുപ്ത പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച വിൽപ്പനയും സേവന അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ 3എസ് സൗകര്യം ഉൾപ്പടെ ഫോക്സ്‍വാഗൺ ഇന്ത്യയ്ക്ക് 16 ടച്ച് 3എസ് പോയിന്റുകളുണ്ട്. രാജ്യമൊട്ടാകെ 137 വിൽപ്പന കേന്ദര്കങ്ങളും 116 സർവീസ് ടച്ച്‌പോയിന്റുകളും ബ്രാൻഡിന് നിലവിലുണ്ട്. ഈ വർഷം അവസാനത്തോടെ മൊത്തം വിൽപ്പന കേന്ദ്രങ്ങൾ 150 -ലേക്ക് എത്തിക്കാനാണ് ജർമ്മൻ നിർമ്മാതാക്കൾ പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം