പുത്തന്‍ പോളോയുമായി ഫോക്സ്‍വാഗണ്‍

By Web TeamFirst Published Jun 5, 2021, 8:30 AM IST
Highlights

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുതിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുതിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനില്‍ എത്തുന്ന വാഹനത്തിന് 8.51 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും പുതിയ കംഫര്‍ട്ട്‌ലൈന്‍ എടി വേരിയന്റ് ബുക്ക് ചെയ്യാം.

17.1 സിഎം ‘ബ്ലോപുങ്ക്റ്റ്’ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ് സിസ്റ്റം എന്നിവ പുതിയ വേരിയന്റിലെ ഫീച്ചറുകളാണ്. ഫോക്‌സ്‌വാഗണ്‍ പോളോ കംഫര്‍ട്ട്‌ലൈന്‍ ടിഎസ്‌ഐ എടി ഫ്‌ളാഷ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ളെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ (ടര്‍ബോചാര്‍ജ്‍ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ്, ജിടി വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് എത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ എംപിഐ (മള്‍ട്ടി പോയന്റ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍ എന്നീ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ഉപയോഗിക്കുന്നത്. ഈ എൻജിൻ 75 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ടര്‍ബോ ടിഎസ്‌ഐ മോട്ടോര്‍ ആണ് മറ്റ് വേരിയന്റുകള്‍ ഉപയോഗിക്കുന്നു. ഈ എന്‍ജിന്‍ 109 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. കംഫര്‍ട്ട്‌ലൈനില്‍ ഇപ്പോള്‍ ഹൈലൈന്‍ പ്ലസ്, ജിടി വേരിയന്റുകള്‍ ഉപയോഗിക്കുന്ന 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. 16.47 കിലോമീറ്ററാണ്  ഇന്ധനക്ഷമത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!