ക്ഷമ വേണം, സമയം എടുക്കും ബുക്ക് ചെയ്‍ത ഈ വണ്ടികള്‍ വീട്ടില്‍ എത്തണമെങ്കില്‍!

By Web TeamFirst Published Oct 5, 2022, 3:20 PM IST
Highlights

മഹീന്ദ്ര സ്‌കോർപ്പിയോ എൻ, മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700, ഹ്യുണ്ടായി ക്രെറ്റ, കിയ കാരൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് നീണ്ട കാത്തിരിപ്പ് കാലയളവുകള്‍ ഉണ്ട്. 

ഉത്സവ സീസണിൽ നിങ്ങൾ ഒരു കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, വാഹനങ്ങളുടെ ഉൽപ്പാദനത്തെ ഇപ്പോഴും തടസ്സപ്പെടുത്തുന്ന ആഗോള ചിപ്പ് ക്ഷാമം കാരണം നിങ്ങൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം. ചിപ്പുകളുടെ പരിമിതമായ വിതരണവും കാറുകളുടെ നിരന്തരമായ ഉയർന്ന ഡിമാൻഡും ഓട്ടോമൊബൈൽ വ്യവസായത്തെ സാരമായി ബാധിച്ചു. മഹീന്ദ്ര സ്‌കോർപ്പിയോ എൻ, മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700, ഹ്യുണ്ടായി ക്രെറ്റ, കിയ കാരൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് നീണ്ട കാത്തിരിപ്പ് കാലയളവുകള്‍ ഉണ്ട്. 

മഹീന്ദ്ര സ്കോർപിയോ എൻ
മഹീന്ദ്ര സ്കോർപിയോ എന്നിന് നിലവിൽ രണ്ട് വർഷം വരെ കാത്തിരിപ്പ് കാലയളവുണ്ട്. (Z8, Z6 വേരിയന്റുകൾ മാത്രം). 20 മാസത്തെ കാത്തിരിപ്പിന് ശേഷം എസ്‌യുവിയുടെ റേഞ്ച് ടോപ്പിംഗ് Z8L വേരിയന്റ് സ്വന്തമാക്കാം. 2022 സെപ്‌റ്റംബർ 26 മുതൽ പുതിയ സ്‌കോർപ്പിയോ N-ന്റെ ഡെലിവറി ആരംഭിച്ചു. മുൻ‌ഗണനാ ക്രമത്തില്‍ ഏറ്റവും മികച്ച Z8L വേരിയന്റ് ഡെലിവർ ചെയ്യുമെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് വിൻഡോ തുറന്ന് 30 മിനിറ്റിനുള്ളിൽ എസ്‌യുവി ഒരു ലക്ഷം ബുക്കിംഗുകൾ നേടി. 2.0L ടർബോ പെട്രോൾ, 2.2L ഡീസൽ എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!
 
മഹീന്ദ്ര XUV700
നിലവിൽ, മഹീന്ദ്ര XUV700 ന് 16 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. അത് വേരിയന്റുകൾ അനുസരിച്ച് വ്യത്യാസപ്പെടും. ഇതിന്‍റെ  MX, AX3, AX5 പെട്രോൾ വേരിയന്റുകൾ രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് വാഗ്‍ദാനം ചെയ്യുന്നു. ഉയർന്ന ഡിമാൻഡുള്ള ഡീസൽ മോഡലുകൾക്ക് 10 മാസം വരെ കാത്തിരിപ്പ് കാലയളവ് നൽകുന്നു.  AX പെട്രോൾ, ഡീസൽ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 15 മാസം വരെയാണ്. AX7 L 16 മാസത്തിനുള്ളിൽ സ്വന്തമാക്കാം. XUV700 മോഡൽ ലൈനപ്പ് 2.0L ടർബോ പെട്രോൾ, 2.2L ടർബോ എംഹോക്ക് ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. 

കിയ കാരൻസ്
കോം‌പാക്റ്റ് എം‌പി‌വി സെഗ്‌മെന്റിലെ കിയയുടെ ഏറ്റവും പുതിയ ഓഫറാണ് കാരൻസ്. ഈ മോഡല്‍ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നു. ടോപ്പ് എൻഡ് പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി പ്ലസ് ഡിസിടി ഓട്ടോമാറ്റിക് വേരിയന്റുകൾ എട്ട് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. 1.4L ടർബോ പെട്രോൾ വേരിയന്റുകൾക്ക് അഞ്ച് മുതല്‍ ആറ് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. അതിന്റെ എല്ലാ ഡീസൽ വേരിയന്റുകളിലും 809 മാസത്തെ കാത്തിരിപ്പ് കാലയളവ് ലഭിക്കും. കിയ കാരൻസ് ലക്ഷ്വറി പ്ലസ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് 10 മാസത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കാം. 115bhp, 1.5L NA പെട്രോൾ, 140bhp, 1.4L ടർബോ പെട്രോൾ, 115bhp, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ എംപിവി വാഗ്ദാനം ചെയ്യുന്നത്. 
 

click me!