
കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായുള്ള റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമായ സണ്‍കണക്റ്റുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ്‍വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി (എംഒയു) കരാര്‍ ഒപ്പിട്ടു. ഇന്ത്യയില്‍ ലി-അയണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണത്തിന് സാധ്യതയുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും സാധ്യതാപഠനം നടത്തുന്നതിനും വേണ്ടിയാണ് പങ്കാളിത്തം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മ്മാതാക്കളാണ് വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്.
ഈ കരാര്‍ അനുസരിച്ച് വഡോദരയിലെ വാര്‍ഡ് വിസാര്‍ഡിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ അനുബന്ധ ക്ലസ്റ്ററില്‍ 1ജിഡബ്ല്യുഎച്ച് സെല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കുന്നതിനും പ്രഫഷണല്‍ പങ്കാളിയെ വിലയിരുത്തുന്നതിനും തിരിച്ചറിയുന്നതിനും പരിചയസമ്പന്നരായ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വിശകലന വിദഗ്ധര്‍ എന്നിവരുടെ ഒരു കമ്മിറ്റിയെ സണ്‍കണക്റ്റ് രൂപീകരിക്കും.
15 മുതല്‍18 മാസത്തിനുള്ളില്‍ തങ്ങളുടെ ഇവി അനുബന്ധ ക്ലസ്റ്ററില്‍ ലി-അയോണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണ യൂണിറ്റ് സജ്ജീകരിക്കുന്നതിനുള്ള ഒരു പദ്ധതി സ്ഥാപിക്കാനും ശരിയായ പങ്കാളിയെ തിരിച്ചറിയാനും അവരുടെ വൈദഗ്ദ്ധ്യം തങ്ങളെ സഹായിക്കുമെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‍ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മികച്ച വില്‍പ്പനയുമായി ഈ ഇലക്ട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കള്‍
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്നും അവയുടെ വിജയം ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലും നൂതന ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റവും അനുസരിച്ചാണെന്നും സണ്‍കണക്റ്റ് സ്ഥാപകന്‍ അവിഷേക് കുമാര്‍ അഭിപ്രായപ്പെട്ടു. ലി-അയണ്‍ നൂതന സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരവും ഉള്ള പങ്കാളിയെ തിരിച്ചറിയാന്‍ തങ്ങള്‍ വാര്‍ഡ് വിസാര്‍ഡുമായി പ്രവര്‍ത്തിക്കും എന്നും ജോയ് ഇ-ബൈക്കിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഗുണനിലവാരമുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് തങ്ങളുടെ ടീം ഒരു പ്രായോഗിക പദ്ധതി വികസിപ്പിക്കുകയും സ്റ്റാന്‍ഡേര്‍ഡ് മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വാര്‍ഡ് വിസാര്‍ഡ് അടുത്തിടെ മൂന്ന് പുതിയ ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+, ഫ്‌ലീറ്റ് മാനേജ്‌മെന്റ് ഇലക്ട്രിക് സ്‌കൂട്ടറായ ഡെല്‍ ഗോ എന്നിവയാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായിട്ടാണ് പുതിയ മോഡലുകളുടെ അവതരണം എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ
കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം പ്രാദേശിക വത്ക്കരണവും മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭവും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് ഈ വാഹനങ്ങള്‍ രൂപകല്പന ചെയ്‍തിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫാക്ടറിയിലാണ് ഈ സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.
ഓഫ് റോഡുകള്‍ക്ക് വേണ്ടി 160 എംഎം റോഡ് ക്ലിയറന്‍സോടെ രൂപകല്പന ചെയ്തിരിക്കുന്ന വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+ മോഡലുകളില്‍ കീലെസ് സ്റ്റാര്‍ട്ട്, സ്റ്റോപ്, സ്മാര്‍ട്ട് കണക്റ്റിവിറ്റി, ദൂരെയിരുന്ന് ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കാനും സ്‌കൂട്ടര്‍ ട്രാക്ക് ചെയ്യാനുമുള്ള റിമോട്ട് ആപ്ലിക്കേഷന്‍, ഇക്കോ, സ്‌പോര്‍ട്ട്‌സ്, ഹൈപര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡ്, റിവേഴ്‌സ് മോഡ് തുടങ്ങിയ സവിശേഷതകളോടെയാണ് എത്തുന്നത്. 20എന്‍എം ടോര്‍ക് തരുന്ന 1500 ഡബ്ല്യു മോട്ടോറുള്ള ഈ സ്‌കൂട്ടറില്‍ പരമാവധി 55 വേഗത്തില്‍ സഞ്ചരിക്കാം. 60വി35എഎച്ച് ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ യാത്രചെയ്യാം. വൂള്‍ഫ്+ന് 1,10,185 രൂപയും ജെന്‍ നെക്‌സ് നാനു+ന് 1,06,991 രൂപയും ഡെല്‍ ഗോയ്ക്ക് 1,14,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്നിനും മൂന്ന് വര്‍ഷത്തെ വാറന്റി ലഭ്യമാകും. കമ്പനിയുടെ എല്ലാ ഡിലര്‍ഷിപ്പുകളിലും ബുക്കിംഗ് തുടങ്ങിയിരുന്നു.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ