'ചെറുക്കന്‍ അല്‍പം മോഡേണാ', കുതിരപ്പുറത്തും ആനപ്പുറത്തുമല്ല, വരനെത്തിയത് ഇങ്ങനെ !

Published : Aug 30, 2019, 10:44 AM ISTUpdated : Aug 30, 2019, 11:32 AM IST
'ചെറുക്കന്‍ അല്‍പം മോഡേണാ', കുതിരപ്പുറത്തും  ആനപ്പുറത്തുമല്ല, വരനെത്തിയത് ഇങ്ങനെ !

Synopsis

ബെന്‍റ്ലിയും റോള്‍സ് റോയ്സിലൊന്നുമാവരുത് തന്‍റെ വിവാഹയാത്രയെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നുവെന്ന് ഇരുപത്തിരണ്ടുകാരനായ ജാസ് ജോണ്‍ഗിര്‍

ബോള്‍ട്ടണ്‍: കുതിരപ്പുറത്തും ആനപ്പുറത്തുമെല്ലാം വിവാഹവേദിയിലേക്കെത്തുന്നതിലെ പുതുമ നഷ്ടപ്പെട്ട വരന്‍ ചെയ്തത് ആരെയും അമ്പരപ്പിക്കും. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്‍റെ മകനാണ് വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളെ അമ്പരപ്പിച്ചത്. 

നിരവധി ആഡംബര കാറുകളുടെ അകമ്പടിയില്‍ വരനെത്തിയത്  ബ്രിട്ടീഷ് പട്ടാള ടാങ്കിലായിരുന്നു. പട്ടാള ടാങ്കിന് മുകളില്‍ കയറിയിരുന്ന് വാദ്യമേളങ്ങളോടെ വിവാഹ വേദിയിലെത്തുന്ന ജാസ് ജോണ്‍ഗിറിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. 

ബെന്‍റ്ലിയും റോള്‍സ് റോയ്സിലൊന്നുമാവരുത് തന്‍റെ വിവാഹയാത്രയെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നുവെന്ന് ഇരുപത്തിരണ്ടുകാരനായ ജാസ് ജോണ്‍ഗിര്‍ പ്രതികരിക്കുന്നു. ബിഗ് ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജാസ് ഭക്ഷ്യ വ്യവസായ ശ്യംഖലയുടെ ഉടമ കൂടിയാണ്.  

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!