പുത്തന്‍ കോംപാക്ട് എസ്‍യുവിയുമായി ചൈനീസ് കമ്പനി

By Web TeamFirst Published Jul 26, 2020, 4:27 PM IST
Highlights

ചൈനീസ് വാഹന ഭീമന്‍ ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് കീഴിലുള്ള വാഹന നിര്‍മാതാക്കളായ വെയ് പുത്തന്‍ കോംപാക്ട് എസ്‍യുവിയുമായ എത്തുന്നു.

ചൈനീസ് വാഹന ഭീമന്‍ ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് കീഴിലുള്ള വാഹന നിര്‍മാതാക്കളായ വെയ് പുത്തന്‍ കോംപാക്ട് എസ്‍യുവിയുമായ എത്തുന്നു. തങ്ങളുടെ വരാനിരിക്കുന്ന P01 എന്ന അഞ്ച് സീറ്റര്‍ കോംപാക്ട് എസ്‍യുവിയുടെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു.

പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, ചതുരാകൃതിയിലുള്ള ആര്‍ച്ചുകളും, പൂര്‍ണ വലിപ്പമുള്ള സ്പെയര്‍ വീലും മറ്റ് പൊതുവായ പരുക്കന്‍ സവിശേഷതകളും പോലുള്ള പ്രധാന ബാഹ്യ ഹൈലൈറ്റുകള്‍ ടീസറുകള്‍ വെളിപ്പെടുത്തുന്നു. ബ്ലാക്ക് ആറ്-സ്പോക്ക് അലോയ് വീലുകള്‍, സ്‌ക്വയര്‍ ORVM-കള്‍, ത്രീ-സ്ലാറ്റ് റേഡിയേറ്റര്‍ ഗ്രില്‍ തുടങ്ങിയവ മറ്റ് പ്രധാന സവിശേഷതകളാണ്.

സിറ്റി ഡ്രൈവിംഗ് അവസ്ഥകള്‍ക്ക് മാന്യമായ ഒരു തൈരഞ്ഞെടുപ്പായിരിക്കും പുത്തന്‍ എസ്യുവിയെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം മതിയായ പ്രായോഗികതയോടെ താങ്ങാനാവുന്ന ഓഫ്റോഡര്‍ ആകാനും വെയ് P01 ലക്ഷ്യമിടുന്നു.

യിൽ ലാമ്പ് ക്ലസ്റ്റർ, റിയർ ഓഫ്‌സെറ്റ് ലൈസൻസ് പ്ലേറ്റ്, ഉറപ്പുള്ളതും ഉപയോഗപ്രദമെന്ന് തോന്നുന്ന മേൽക്കൂര റെയിലുകൾ എന്നിവ വാഹനത്തിലുണ്ടാകും. ബ്ലാക്ക് ആറ്-സ്‌പോക്ക് അലോയ് വീലുകൾ, സ്ക്വയർ ORVM-കൾ, ത്രീ-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ തുടങ്ങിയവ മറ്റ് പ്രധാന സവിശേഷതകളാണ്. മുൻവശത്ത് ഇരട്ട-വിസ്ബോൺ ഇൻഡിപെൻഡന്റ് സസ്‌പെൻഷനും പിന്നിൽ ഒരു ഇന്റഗ്രൽ ബ്രിഡ്ജ്-ടൈപ്പ് സജ്ജീകരണവും വെയ് P01-ന്റെ സവിശേഷതയാകും. എങ്കിലും അഞ്ച് സീറ്റർ എസ്‌യുവിയുടെ ഇന്റീരിയറുകൾ ഇതുവരെ കമ്പനിവെളിപ്പെടുത്തിയിട്ടില്ല.

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വിപണി പ്രവേശം അടുത്തകാലത്ത് വാര്‍ത്തകലില്‍ നിറഞ്ഞിരുന്നു.അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

click me!