ഭാരതത്തിന്‍റെ സ്വന്തം മാരുതിയെ അപമാനഭാരത്തില്‍ നിന്നും രക്ഷിക്കുമോ ഭാരത് ഇടിപ്പരീക്ഷ?

Published : Aug 24, 2023, 10:25 AM IST
ഭാരതത്തിന്‍റെ സ്വന്തം മാരുതിയെ അപമാനഭാരത്തില്‍ നിന്നും രക്ഷിക്കുമോ ഭാരത് ഇടിപ്പരീക്ഷ?

Synopsis

കഴിഞ്ഞ ദിവസം ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അഥവാ ഭാരത് എൻസിഎപി എന്ന് വിളിക്കുന്നു.ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് കീഴിൽ തങ്ങളുടെ വാഹനങ്ങൾ പരീക്ഷിക്കുന്നതിനായി അയക്കുമെന്ന് രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഭാരത് എൻസിഎപിയിലെ മാരുതി പ്രകടനം, എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇതാ അറിയേണ്ടതെല്ലാം

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അഥവാ ഭാരത് എൻസിഎപി എന്ന് വിളിക്കുന്നു.  2023 ഒക്‌ടോബർ മുതൽ ഭാരത് എൻസിഎപി രാജ്യത്തുടനീളം നടപ്പിലാക്കും. ഗഡ്‍കരിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് കീഴിൽ തങ്ങളുടെ വാഹനങ്ങൾ പരീക്ഷിക്കുന്നതിനായി അയക്കുമെന്ന് രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചു.

ഈ വിവരം മാരുതി സുസുക്കി ഇന്ത്യ സിടിഒ സി വി രാമൻ സ്ഥിരീകരിച്ചു. കൂടാതെ, ആദ്യ ബാച്ചിൽ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിംഗിനായി കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും വാഗ്ദാനം ചെയ്യുമെന്ന് മാരുതി സുസുക്കിയുടെ എക്സിക്യൂട്ടീവ് ഓഫീസർ  രാഹുൽ ഭാരതിയും പറഞ്ഞു. ഇതുവരെ, മോഡലുകളുടെ പേര് സ്ഥിരീകരിച്ചിട്ടില്ലെലും ഇത് ഗ്രാൻഡ് വിറ്റാര , ന്യൂ-ജെൻ ബലേനോ, ബ്രെസ തുടങ്ങിയ മോഡലുകള്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാരത് എൻസിഎപിയിലെ മാരുതി പ്രകടനം, എന്താണ് പ്രതീക്ഷിക്കേണ്ടത്?
ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളുടെ കാര്യത്തിൽ മാരുതി സുസുക്കിയുടെ മുൻകാല റെക്കോർഡ് അത്ര ശക്തമല്ല. മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ  എസ്-പ്രെസോ, അള്‍ട്ടോ, ഇക്കോ എന്നിവ പൂജ്യം സ്റ്റാറുകളും കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ രണ്ട് സ്റ്റാറുകളുമാണ് നേടിയത്. വാഗൺആറും സ്വിഫ്റ്റും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗിൽ രണ്ട് സ്റ്റാർ നേടിയപ്പോൾ എർട്ടിഗ മൂന്ന് സ്റ്റാർ നേടി. അതേസമയം ബ്രെസയ്ക്ക് നാല് സ്റ്റാർ റേറ്റിംഗ് ഉണ്ട്. അതായത് ക്രാഷ് ടെസ്റ്റുകളിൽ മാരുതിയുടെ എൻട്രി ലെവൽ കാറുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അവർ എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം.

ഭാരത് ഇടിപരീക്ഷയില്‍ ബലേനോയുടെ ബലം പരീക്ഷിക്കാൻ മാരുതി, "ജയിച്ചിട് മാരുതീ" എന്ന് ഫാൻസ്!

ബ്രെസ, ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവയെ കുറിച്ച് പറയുമ്പോൾ, ഇവ അതാത് സെഗ്‌മെന്റുകളിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. ഈ കാറുകളുടെ ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗുകൾ അറിയാൻ ധാരാളം ഉപഭോക്താക്കൾക്ക് താൽപ്പര്യമുണ്ടാകും. 2018ൽ പരീക്ഷിച്ച ബ്രെസ മുതിർന്നവരുടെ സുരക്ഷയിൽ നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ രണ്ട് സ്റ്റാറും നേടിയിരുന്നു. മാരുതി സുസുക്കി ബലേനോയും ഗ്രാൻഡ് വിറ്റാരയും ഇതുവരെ മൂന്നാം കക്ഷി ക്രാഷ് ടെസ്റ്റുകൾക്ക് വിധേയരായിട്ടില്ല എന്നതാണ് ശ്രദ്ധേയം. 

അടുത്തകാലത്തായി മാരുതി അതിന്റെ വാഹന ശ്രേണിയില്‍ ഉടനീളം സുരക്ഷാ ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ബ്രെസ്സയ്ക്ക് ഉയർന്ന റേറ്റിംഗ് ലഭിക്കാൻ സാധ്യതയുണ്ട്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി മാരുതി സുസുക്കി നല്‍കുന്ന ആദ്യ ലോട്ടിന്റെ ഭാഗമായ ബലേനോയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇത് ബാധകമാണ്.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം