സൗജന്യ സര്‍വീസും വാറന്‍റിയും 60 ദിവസത്തേക്ക് നീട്ടി യമഹ

By Web TeamFirst Published Apr 1, 2020, 5:02 PM IST
Highlights

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സര്‍വീസ് കാലാവധി നീട്ടി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യ. 


ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സര്‍വീസ് കാലാവധി നീട്ടി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യ. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള സൗജന്യ സര്‍വീസിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയിട്ടുണ്ടെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. 

ഇതിനുപുറമെ, മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള നോര്‍മല്‍ വാറണ്ടി, എക്‌സ്റ്റെന്‍ഡഡ് വാറന്‍റി, വാര്‍ഷിക പരിപാലന കോണ്‍ട്രാക്ട് എന്നിവയും 60 ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായും ജൂണ്‍ വരെ ഇത് പുതുക്കാന്‍ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ യമഹയുടെ എല്ലാ അംഗീകൃത ഡീലര്‍മാര്‍ക്കും ഷോറൂമുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്ക് ഡൗണിന് ശേഷം ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ മറ്റ് പല വാഹന നിര്‍മാതാക്കളും വാറണ്ടിക്കും സര്‍വീസിനുമുള്ള സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്,  കിയ മോട്ടോഴ്സ്,  ടൊയോട്ട, ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബിഎംഡബ്ലിയു തുടങ്ങിയവരും ടിവിഎസ് ഉള്‍പ്പെടെ ഇരുചക്ര വാഹനനിര്‍മാക്കളും തങ്ങളുടെ സർവീസ് പാക്കേജുകൾ, വാറണ്ടി, എക്സ്റ്റൻഡഡ് വാറണ്ടി, ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എന്നിവയുടെ തീയതികൾ പുതുക്കി നൽകാൻ തീരുമാനിച്ചതായി നേരത്തെ അറിയിച്ചിരുന്നു.

click me!