ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Web Desk   | Asianet News
Published : Oct 26, 2021, 11:48 AM IST
ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Synopsis

ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് (Japanese) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ (Yamaha Motor India). 

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് (Japanese) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ (Yamaha Motor India). കമ്പനിയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകർഷകമായ ഫിനാൻസ് സ്‍കീമുകളുമാണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 2021 ഒക്ടോബർ 31 വരെ നിലവിലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താം.

ദീപാവലി ഓഫറിൽ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ 3,000 മുതൽ 4,000 രൂപ വരെയാണ് യമഹ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് യമഹയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ മാത്രമാണ്. കമ്പനിയുടെ മോട്ടോർസൈക്കിളുകളിൽ ഈ ഓഫറുകൾ സാധുവല്ല. അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സ്‍കൂട്ടറിലും ഓഫറുകൾ ലഭ്യമാകില്ല. 

എല്ലാ യമഹ ഡീലർഷിപ്പുകളിലൂടെയും പ്രത്യേക ഓഫറുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും  നിലവിലുള്ള ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, അംഗീകൃത യമഹ ഡീലർഷിപ്പുകളില്‍ നിന്ന് ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കമ്പനിയെക്കുറിച്ചുള്ള മറ്റൊരു വാർത്ത പരിശോധിച്ചാല്‍ യമഹ ഇന്ത്യ  തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള സാങ്കേതിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടായ യമഹ മോട്ടോർ എൻടിടിഎഫ് ട്രെയിനിംഗ് സെന്ററിൽ (വൈഎൻ‌ടിസി) നിന്ന് 27 വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ബിരുദം നേടിയതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. YNTC, രാജ്യത്തെ ആദ്യത്തെ ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ചറിംഗ് (JIM) ആണ്, ജാപ്പനീസ് ശൈലിയിലുള്ള നിർമ്മാണ, പ്രവർത്തന രീതികൾ ഉപയോഗിച്ച് ഭാവിയിലെ ഷോപ്പ് ഫ്ലോർ ലീഡർമാരെ പരിശീലിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
 

PREV
Read more Articles on
click me!

Recommended Stories

രാത്രികളിൽ ഹൈവേകളിൽ 'അലയുന്ന' ആപത്ത് തടയാൻ കേന്ദ്രസർക്കാർ; ഇനി മൊബൈലിൽ മുന്നറിയിപ്പ് എത്തും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ