ഷോറൂമുകള്‍ തുറന്ന് യമഹ മോട്ടോര്‍സ് ഇന്ത്യ

Published : May 20, 2020, 11:34 AM IST
ഷോറൂമുകള്‍ തുറന്ന് യമഹ മോട്ടോര്‍സ് ഇന്ത്യ

Synopsis

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ജാപ്പനീസ്ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യയിലെ വാഹന ഡീലര്‍ഷിപ്പുകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ജാപ്പനീസ്ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ  ഇന്ത്യയിലെ വാഹന ഡീലര്‍ഷിപ്പുകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുള്ള സ്ഥലങ്ങളിലുള്ള ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്റുകളുമായിരിക്കും തുറക്കുക എന്നാണ് റിപ്പോർട്ട്.

ഡീലര്‍ഷിപ്പുകളില്‍ അപ്പോയിമെന്റ് സംവിധാനമൊരുക്കും ഒരുക്കുക. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആണ് ഇത്. ഈ സംവിധാനം സാമൂഹിക അകലം ഉറപ്പാക്കാനും ശുചിത്വം പാലിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ പ്രവര്‍ത്തനരീതികള്‍ വരുത്തുന്നതിനായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ യമഹ ഇറക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ഇതനുസരിച്ച് നിലവിലുള്ള ബുക്കിങ്ങുകളും കയറ്റുമതി ചെയ്യേണ്ട വാഹനങ്ങളുമായിരിക്കും ഒരുക്കുക.

കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്ന് യമഹ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി 61.5 ലക്ഷം രൂപയാണ് യമഹയുടെ ജീവനക്കാര്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നാണ് റിപ്പോർട്ട്.

അതിനിടെ യമഹ മോട്ടോർ ഇന്ത്യ തിരഞ്ഞെടുത്ത  ചില മോഡലുകളുടെ വില അടുത്തിടെ കൂട്ടിയിരുന്നു. പുതുക്കിയ വിലകൾ മുമ്പത്തെ എക്‌സ്‌ഷോറൂം വിലയേക്കാൾ  500 മുതൽ 1,000 രൂപ വരെ കൂടുതൽ ആണ്.  YZF-R15 V3.0 റേസിംഗ് ബ്ലൂ കളർ ഓപ്ഷന് ആണ് ഏറ്റവും അധികം വില വർധിച്ചത്.  ഈ വാഹനം  ഇപ്പോൾ 1,46,900 രൂപ മുതൽ  ലഭ്യമാണ്. YZF-R15 V3.0 ന്റെ തണ്ടർ ഗ്രേ, ഡാർക്ക് നൈറ്റ് കളർ ഓപ്ഷനുകൾക്കും യഥാക്രമം 500 രൂപയും 600 രൂപയും വില വർധിപ്പിച്ചു. 

YZF-R15 V3.0 അടിസ്ഥാനമാക്കിയുള്ള MT-15 ന്റെ ഐസ് ഫ്ലൂ-വെർ‌മില്യൺ പെയിന്റ് ഓപ്ഷന് 500 രൂപ വിലവർദ്ധനവ് ലഭിച്ചു. മറ്റ് കളർ ഓപ്ഷനുകൾ‌ക്ക്‌  വില മാറ്റമില്ല.  FZ സീരീസിന്റെ ഏറ്റവും പുതിയ മോഡലായ  FZ FI, FZ S FI എന്നിവയ്ക്ക് 500 രൂപ വില ഉയരും. സ്കൂട്ടർ വിഭാഗത്തിൽ, അടുത്തിടെ അവതരിപ്പിച്ച  ഫാസിനോ 125 ക്ക്‌  വിലയിൽ  മാറ്റമില്ല.  പുതിയ റേ ZR 125, സ്ട്രീറ്റ് റാലി എന്നിവയ്ക്ക് 800 രൂപയോളം കൂടും. 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ