യമഹ R15 V3ക്ക് പുതിയ മോഡിഫിക്കേഷൻ കിറ്റ്

By Web TeamFirst Published Jun 19, 2021, 10:57 AM IST
Highlights

ബൈക്കിനായി ഫ്യുവൽ ടാങ്ക് കവറും മോട്ടോജിപി സ്റ്റൈൽ ഫെയറിംഗ് വിംഗ്‌ലെറ്റുകളും അടങ്ങുന്ന V3 എയ്‌റോ കിറ്റാണ് ഓട്ടോലോഗ് ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്.  

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ YZF R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഒരു കസ്റ്റമൈസേഷൻ സ്ഥാപനം. പൂനെ ആസ്ഥാനമായുള്ള കസ്റ്റമൈസേഷൻ സ്ഥാപനമായ ഓട്ടോലോഗ് ഡിസൈൻ ആണ് ഈ കിറ്റിന് പിന്നിലെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ബൈക്കിനായി ഫ്യുവൽ ടാങ്ക് കവറും മോട്ടോജിപി സ്റ്റൈൽ ഫെയറിംഗ് വിംഗ്‌ലെറ്റുകളും അടങ്ങുന്ന V3 എയ്‌റോ കിറ്റാണ് ഓട്ടോലോഗ് ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്.  ഫ്യുവൽ ടാങ്ക് കവറിന് 4,500 രൂപ ആണ് വില വരുന്നത്. ഇതിൽ കട്ടിയുള്ള സെന്റർ റിഡ്‍ജും വശങ്ങളിൽ കറുത്ത കവറുമാണ് ലഭ്യമാകുന്നത്. കൂടാതെ മോഡിഫിക്കേഷൻ കിറ്റിൽ ഹെഡ്‌ലാമ്പിന് താഴെ സ്ഥാപിച്ച് ഇൻഡിക്കേറ്ററുകൾ വരെ നീളുന്ന വിംഗ്‌ലെറ്റുകളും ഉൾപ്പെടുന്നുണ്ട്. 2,250 രൂപയാണ് വിംഗ്‌ലെറ്റുകളുടെ വില. നികുതിയും ഷിപ്പിംഗ് ചാർജുകളും വിലകളിൽ ഉൾപ്പെടുത്തിയിട്ടില്ല. 

ആദ്യത്തെ 10 ഓർഡറുകൾക്ക് ഓട്ടോലോഗ് ഡിസൈൻ ഓഫറുകൾ നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡിഫിക്കേഷൻ കിറ്റുകൾക്കായുള്ള ഡെലിവറികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. R15 മോഡലിനെ കൂടുതൽ സ്പോർട്ടിയർ ലുക്കിലേക്ക് മോഡിഫൈ ചെയ്യാൻ കിറ്റ് സഹായിക്കുമെന്നാണ് സൂചന.

യമഹ YZF R15 V3 മോഡലിന്റെ മെറ്റാലിക് റെഡ്, തണ്ടർ ഗ്രേ പതിപ്പിന് 1,52,100 രൂപയും റേസിംഗ് ബ്ലൂ മോഡലിന് 1,53,200 രൂപയുമാണ് വില. ഡാർക്ക് നൈറ്റ് വേരിയന്റിന്റെ വില 1,54,200 രൂപയുമാണ്.  155 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 വാല്‍വ് എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (വിവിഎ) സാങ്കേതികവിദ്യ ലഭിച്ച ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 18.3 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ സഹിതം എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് സ്വിച്ച്, ഇരട്ട ഹോണ്‍, ഡുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവ ഫീച്ചറുകളാണ്. അലുമിനിയം സ്വിംഗ്ആം സഹിതം ഡെല്‍റ്റാബോക്‌സ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.  മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 282 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 220 എംഎം ഡിസ്‌ക്കും ആണ് ബ്രേക്കിംഗ്. കെടിഎം ആര്‍സി 125, ബജാജ് പള്‍സര്‍ ആര്‍എസ്200 തുടങ്ങിയവരോടാണ് ആര്‍15 വി3.0 ഏറ്റുമുട്ടുന്നത്. 

അടുത്തിടെയാണ് ഈ മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിക്കുന്നത്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ, ഡാര്‍ക്ക് നൈറ്റ് എന്നീ നിലവിലെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ കൂടാതെ മെറ്റാലിക് റെഡ് നിറമാണ് പുതിയ  പെയിന്റ് സ്‌കീമായി ബൈക്കിന് ലഭിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!