Latest Videos

മറക്കുവതെങ്ങനെ ആ കിടുശബ്‍ദം; യമഹ RX100 മടങ്ങിയെത്തുന്നു!

By Web TeamFirst Published Jul 19, 2022, 3:10 PM IST
Highlights

രാജ്യത്തെ ആര്‍എക്സ് 100 പ്രേമികളുടെ നെഞ്ചില്‍ കുളിര്‍ക്കാറ്റ് വീശുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യമഹ RX100 തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു എന്നതാണ് ഈ വാര്‍ത്ത. 

ന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്ക് അത്രെയെളുപ്പമൊന്നും മറക്കാനാവാത്തൊരു മോഡലാണ് യമഹ RX100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു പൊട്ടുന്ന ശബ്‍ദമുള്ള ജാപ്പനീസുകാരനായ ഈ ടൂ സ്‍ട്രോക്ക് ബൈക്ക്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡല്‍ ഇപ്പോഴും വാഹനപ്രേമികളുടെ നെഞ്ചില്‍ ഗൃഹാതുരതയായി അവശേഷിക്കുന്നുണ്ട്. 

താങ്ങാനാകാത്ത നികുതി കാരണം ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ വണ്ടി വാങ്ങുന്നില്ലെന്ന് ഈ വണ്ടിക്കമ്പനി!

എന്നാല്‍ ആര്‍എക്സ് 100 പ്രേമികളുടെ നെഞ്ചില്‍ കുളിര്‍ക്കാറ്റ് വീശുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യമഹ RX100 തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു എന്നതാണ് ഈ വാര്‍ത്ത. പുതിയ യമഹ RX100 ന്റെ ലോഞ്ച് 2026 ന് ശേഷം സാധ്യമാകുമെന്നും ഇതിന് പുതിയ എഞ്ചിൻ ആവശ്യമായി വരുമെന്നും  യമഹ മോട്ടോർ ഇന്ത്യ ചെയർമാൻ ഐഷിന്‍ ചിഹാന വ്യക്തമാക്കിയതായി ഹിന്ദു ബിസിനസ്‌ലൈനിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നിരുന്നാലും, മലിനീകരണ നിയന്ത്രണങ്ങള്‍ കാരണം മോഡല്‍ ടു-സ്‌ട്രോക്ക് എഞ്ചിന്‍ ഉപയോഗിക്കില്ലെന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്തു. കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ 'RX100' മോണിക്കര്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കല്‍ മുഗളരെ വിറപ്പിച്ച പടക്കുതിര, പിന്നീട് ജനപ്രിയ സ്‍കൂട്ടര്‍!

“ഞങ്ങൾക്ക് RX100 ബ്രാൻഡ് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, പക്ഷേ രണ്ട് പോയിന്റുകൾ ഉണ്ട് - RX100 രണ്ട്-സ്ട്രോക്ക് എഞ്ചിനാണ്, അതിൽ BS6 എഞ്ചിൻ പാലിക്കുന്നത് ഇപ്പോൾ അസാധ്യമാണ്. പക്ഷേ, തീർച്ചയായും ഒരു പുതിയ മോഡലിന് പേര് നൽകുന്നത് ഞങ്ങളുടെ പ്ലാനിലാണ്. ഒരിക്കൽ ഞങ്ങൾ RX100-നെ ഒരു ബ്രാൻഡിൽ/ഏതെങ്കിലും അഭിലഷണീയ മോഡലിൽ ഉൾപ്പെടുത്തിയാൽ... ആധുനിക സ്‌റ്റൈലിംഗ്/സ്വാദുള്ള പുനർജന്മം ഒരു വലിയ വെല്ലുവിളിയാണ്.." ഇഷിൻ ചിഹാന ബിസിനസ് ലൈനിനോട് പറഞ്ഞു.

അമ്പമ്പോ എന്തൊരു വില്‍പ്പന, ഈ വണ്ടികളുടെ വമ്പന്‍ കച്ചവടവുമായി ഫോക്‌സ്‌വാഗൺ!

സാധ്യമായ ലോഞ്ച് തീയതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് 2026 ന് ശേഷം മാത്രമേ സംഭവിക്കൂ എന്ന് ചിഹാന അഭിപ്രായപ്പെട്ടു. കാരണം കമ്പനി നിലവിൽ മറ്റ് മോഡലുകൾ 2026 വരെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. "ഞങ്ങൾക്ക് ഒരു പ്ലാനുണ്ട്, പക്ഷേ ഞങ്ങൾ അത്ര എളുപ്പത്തിൽ RX100 പേര് ഉപയോഗിക്കരുത്.. RX100 ഒരു പെട്ടെന്നുള്ള തീരുമാനമാകില്ല... അത് ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഇംപാക്ടീവ് പാക്കേജ് ആയിരിക്കണം.

ആഗോള വീക്ഷണകോണിൽ, ഇന്തോനേഷ്യയ്ക്ക് അടുത്തായി ഇന്ത്യയിലെ യമഹ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നിലവിൽ, ഇന്തോനേഷ്യയില്‍ നിന്ന് 55 - 60 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഹബ്ബിൽ നിന്ന് യുഎസിലോ യൂറോപ്പിലോ ജപ്പാനിലോ ലക്ഷ്യസ്ഥാനങ്ങൾ വർദ്ധിപ്പിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും ചിഹാന കൂട്ടിച്ചേർത്തു. നിലവിൽ, യമഹ മോട്ടോർ ഇന്ത്യ, പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.  ഇത് യമഹ ഇന്തോനേഷ്യയിൽ നിന്നുള്ള കയറ്റുമതിയുടെ 50 ശതമാനത്തില്‍ താഴെയാണ്.

 ഒറ്റദിവസം മലയാളി വാങ്ങിക്കൂട്ടിയത് ഇത്രയും എണ്ണം, റെക്കോര്‍ഡിലേക്ക് ഓടിക്കയറി ഈ ജര്‍മ്മന്‍ കാര്‍!

എന്താണ് യമഹ ആര്‍എക്സ് 100?
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ അടിത്തറ ശക്തിപ്പെടുത്തിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായിരുന്നു RX100. 1985 ലാണ് യമഹ ആര്‍എക്സ് 100 നു രൂപം കൊടുക്കുന്നത്. അതേവര്‍ഷം നവംബറില്‍ ആയിരുന്നു വിപണി പ്രവേശം. 98 സി സി ശക്തിയുള്ള ടൂ-സ്ട്രോക്ക് എഞ്ചിനും എയർ കൂളിങ് സിസ്റ്റവും ആയിരുന്നു ഹൃദയം. ഈ യൂണിറ്റ് 11 bhp പീക്ക് പവറും 10.45 Nm പീക്ക് പവറും സൃഷ്‍ടിച്ചിരുന്നു. 1985ന്‍റെ ഒടുവിലും 1986 ന്‍റെ തുടക്കത്തിലുമാണ് ഇന്ത്യന്‍ നിരത്തില്‍ ഈ ബൈക്ക് അവതരിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്‍തായിരുന്നു നിര്‍മ്മാണം. എസ്കോര്‍ട്‍സ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു യമഹ ആര്‍എക്സ് 100 നെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്‍റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

click me!