പുതിയ ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍ത് യമഹ

By Web TeamFirst Published May 29, 2021, 6:02 PM IST
Highlights

പുതിയൊരു ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍ത് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയൊരു ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍തതായി റിപ്പോർട്ട്. ട്രേസര്‍ എന്ന പേരാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രേസര്‍ എന്ന പേര് മാത്രമാണ് കമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും ഇതില്‍ 700, 900 സംഖ്യകള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് സൂചന. അതുകൊണ്ടുതന്നെ ട്രേസര്‍ എന്ന പേരില്‍ പുതുതായി ഇന്ത്യാ സ്‌പെക് മോഡല്‍ വികസിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യമഹ നേരത്തെ ഇന്ത്യാ സ്‌പെക് മോഡലുകള്‍ക്കായി തങ്ങളുടെ എഫ്‌സെഡ്, ഫേസര്‍ എന്നീ അന്താരാഷ്ട്ര നെയിംപ്ലേറ്റുകള്‍ ഉപയോഗിച്ചിരുന്നു. അടുത്തത് ഒരുപക്ഷേ ട്രേസര്‍ ആയിരിക്കും ഈ പട്ടികയില്‍ ഉൾപ്പെടുക.

ട്രേസര്‍ 700 യമഹയുടെ 700 സിസി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയതാണ് ഒരുങ്ങുന്നത്. 73 എച്ച്പി കരുത്തും 67 എന്‍എം ടോര്‍ക്കുമാണ് ഈ ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ പരമാവധി സൃഷ്‍ടിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ യമഹയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്ട് ടൂറര്‍ ആയിരിക്കും മറ്റൊരു സാധ്യതയായ ട്രേസര്‍ 900. 119 എച്ച്പി കരുത്തും 93 എന്‍എം ടോര്‍ക്കുമാണ് യമഹ എംടി 09 ഉപയോഗിക്കുന്ന 3 സിലിണ്ടര്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത്.

അതേസമയം നിലവില്‍ വിദേശ വിപണികളില്‍ വില്‍ക്കുന്ന ട്രേസര്‍ 700, ട്രേസര്‍ 900 മോഡലുകള്‍ ഇന്ത്യയില്‍ അതേപടി അവതരിപ്പിക്കുമോ അതോ സമാനമായി ഇന്ത്യാ സ്‌പെക് ട്രേസര്‍ വികസിപ്പിക്കുമോയെന്ന് വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!