BWS 125 അഡ്വഞ്ചർ സ്‍കൂട്ടറുമായി യമഹ

Web Desk   | Asianet News
Published : Nov 03, 2020, 04:18 PM IST
BWS 125 അഡ്വഞ്ചർ സ്‍കൂട്ടറുമായി യമഹ

Synopsis

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ സ്‍കൂട്ടറായ BWS 125 പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ സ്‍കൂട്ടറായ BWS 125 പുറത്തിറക്കി. ബൈക്ക് വാലെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഇതൊരു പരുക്കൻ രൂപത്തിലുള്ള സ്‍കൂട്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അഡ്വഞ്ചർ സ്കൂട്ടറിന്റെ വില ഇതുവരെ യമഹ വെളിപ്പെടുത്തിയിട്ടില്ല.

ഷാർപ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകൾ, ഡ്യുവൽ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ പുതിയ ലൂക്ക് നൽകുന്നു. റിപ്പോർട്ട് പ്രകാരം ഈ സ്കൂട്ടർ വിയറ്റ്നാം വിപണിയിൽ മാത്രമായിരിക്കും ലഭിക്കുക. ഇന്ത്യയിലേക്ക് ഇത് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല. 

125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ മോഡലിന്റെ ഹൃദയം. സിവിടി ഗിയർബോക്സാണ് ലഭിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടറിൽ വരുന്നത്. ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ഇരുവശത്തും ലഭിക്കുന്നു. ഫുൾ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രൊട്ടക്ഷൻ ബാറുകൾ എന്നിവയും ലഭിക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ