ഈ ബൈക്കുകളുടെ കരുത്തും കുറച്ച് വിലയും കൂട്ടി യമഹ!

By Web TeamFirst Published Dec 12, 2019, 10:40 AM IST
Highlights

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ യമഹയുടെ വൈഇസഡ്എഫ്-ആര്‍15 വി 3.0 ബിഎസ്6 എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ യമഹയുടെ വൈഇസഡ്എഫ്-ആര്‍15 വി 3.0 ബിഎസ്6 എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേ, ഡാര്‍ക്‌നൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ആര്‍15 വി 3.0 ലഭിക്കും. യഥാക്രമം 1.46 ലക്ഷം, 1.45 ലക്ഷം, 1.47 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.  നിലവിലെ YZF-R15 വേർഷൻ 3.0-യുമായി താരതമ്യം ചെയ്യുമ്പോൾ 4,000 രൂപ മുതൽ 5,000 രൂപ വരെ കൂടുതലാണ് പുതിയ YZF-R15-ന്.

ബിഎസ് 6 എന്‍ജിന്‍ നല്‍കിയതോടെ ബൈക്കിന്‍റെ കരുത്തും ടോര്‍ക്കും അല്‍പ്പം കുറഞ്ഞെന്നതും പ്രത്യേകതയാണ്. 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 18.6 എച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ ബിഎസ് 4 പതിപ്പില്‍ ഇതേ റെവ് റേഞ്ചില്‍ 19.3 എച്ച്പി കരുത്തും 14.7 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയാണ് തുടര്‍ന്നും. 

നിരവധി പുതിയ അപ്ഡേറ്റുകളും ഇന്ത്യ യമഹ മോട്ടോർ (IYM) YZF-R15 വേർഷൻ 3.0-ന് നൽകിയിട്ടുണ്ട്. സൈഡ്-സ്റ്റാൻഡ് ഇൻഹിബിറ്റർ ആണ് ഇതിൽ പ്രധാനം. സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുന്ന സമയത് ഇഗ്നിഷൻ ഓൺ ആവാതെ ക്രമീകരിക്കുന്ന സുരക്ഷാ സംവിധാനമാണിത്. ഇരട്ട ഹോൺ, പുറകിൽ റേഡിയൽ ട്യൂബ്-ലെസ്സ് ടയർ എന്നിവയാണ് മറ്റുള്ള പുതിയ കൂട്ടിച്ചേർക്കലുകൾ.

കൂടാതെ റേസിംഗ് ബ്ലൂ നിറത്തിലുള്ള 2020 YZF-R15 വേർഷൻ 3.0-ന്റെ അലോയ് വീലുകളും പൂർണമായും നീല നിറത്തിലാണ്. ഇതുവരെ വില്പനയിലുണ്ടായിരുന്ന റേസിംഗ് ബ്ലൂ കളർ മോഡലിന് കറുപ്പ് നിറത്തിലുള്ള അലോയ് വീലിൽ നീല നിറത്തിലുള്ള പിൻ സ്ട്രിപ്പിങ് മാത്രമായിരുന്നു.

ഡെൽറ്റബോക്‌സ് ഫ്രെയിം അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന YZF-R15 വേർഷൻ 3.0-യുടെ മുന്നില്‍ ടെലിസ്കോപിക് ഫോർക്കും പുറകിൽ ലിങ്കുമാണ് സസ്‌പെഷന്‍. 282 എംഎം ഡിസ്ക് മുന്നിലും 220 എംഎം ഡിസ്ക് പിന്നിലും ബ്രെക്കിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നു. 142 കിലോഗ്രാം ആണ് YZF-R15 വേർഷൻ 3.0-യുടെ ഭാരം. ബിഎസ് 4 വേര്‍ഷനേക്കാള്‍ ഭാരം 3 കിലോയോളം കൂടുതലാണ്. ഇന്തോനേഷ്യയിലും മറ്റ് ഏഷ്യന്‍ വിപണികളിലും വില്‍ക്കുന്നതുപോലെ നീല നിറത്തിലുള്ള ചക്രങ്ങളിലാണ് റേസിംഗ് ബ്ലൂ വേരിയന്റ് വരുന്നത്.

ബിഎസ് 6 പാലിക്കുന്ന യമഹ എഫ്ഇസഡ്, എഫ്ഇസഡ്എസ് മോഡലുകള്‍ കഴിഞ്ഞമാസം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ബിഎസ്-6 എന്‍ജിനിലെത്തുന്ന യമഹയുടെ ആദ്യ ബൈക്കുകളാണിവ.  ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെയാണ് പുതിയ മോഡലുകള്‍ എത്തിയിട്ടുള്ളത്.  ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഈ ബൈക്കുകള്‍ എത്തുന്നുണ്ട്.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നതൊഴിച്ചാല്‍ ഈ എന്‍ജിന്റെ കരുത്തില്‍ മാറ്റമൊന്നുമില്ല. 149 സി.സി. വാഹനത്തിന് 12.4 ബി.എച്ച്.പി. കരുത്തില്‍ 7250 ആര്‍.എം.പി.യും 13.6 എന്‍.എമ്മില്‍ 5500 ആര്‍.എം.പി.യുമാണ് ഉള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്നു. എഫ്.ഇസെഡ്. എഫ്.ഐ. മോഡലിന് 99,200 രൂപയും, എഫ്.ഇസെഡ്.എസ്., എഫ്.ഐ മോഡലിന് 1.02 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 
 

click me!