പിഴ അടച്ചില്ലെങ്കിലും പിഴിയില്ല; 17 ലക്ഷം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ യോഗി! കണ്ണുനിറഞ്ഞ് ജനം!

Published : Oct 22, 2023, 03:45 PM ISTUpdated : Oct 22, 2023, 04:06 PM IST
പിഴ അടച്ചില്ലെങ്കിലും പിഴിയില്ല; 17 ലക്ഷം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ യോഗി! കണ്ണുനിറഞ്ഞ് ജനം!

Synopsis

17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ തീരുമാനിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ നോയിഡയിൽ 17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചു. ഉത്തരവ് പ്രകാരം 2018 ഏപ്രിൽ ഒന്നിനും 2021 ഡിസംബർ 31 നും ഇടയിൽ നൽകിയ ചലാനുകൾ ട്രാഫിക് വിഭാഗം റദ്ദാക്കും. ഈ വർഷം ഈ കാലയളവിൽ ഏകദേശം 17,89,463 ചലാനുകളാണ് ട്രാഫിക് നിയമലംഘനങ്ങൾക്കായി ഇഷ്യൂ ചെയ്‍തിരിക്കുന്നത്.

അസിസ്റ്റന്റ് ഡിവിഷനൽ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ചലാനുകൾക്ക് ഇതുവരെ ഈ ഉത്തരവ് ബാധകമായിരുന്നെങ്കിൽ ഇനി ട്രാഫിക് പോലീസിനും ഇത് ബാധകമാകും.  യാത്രക്കാർ, ഡെലിവറി ജീവനക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി ആളുകൾക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ സൂചിപ്പിച്ച കാലയളവിൽ  പിഴ ചുമത്തിയിട്ടുള്ളവര്‍ ഇനി ചലാൻ അടയ്ക്കേണ്ട വരില്ല. കാരണം അത് ഇ-ചലാൻ പോർട്ടലിൽ നിന്ന് ഉടൻ നീക്കം ചെയ്യപ്പെടും. എന്നാല്‍ ഈ കാലയളവിൽ ഇഷ്യൂ ചെയ്ത ട്രാഫിക് ചലാൻ പിഴ ഇതിനകം അടച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഏഴ് ലക്ഷത്തിലധികം വാഹന ഉടമകള്‍ ഇതിനകം അവരുടെ ഇ-ചലാൻ അടച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍.

ലോകനിലവാരമുള്ള സൂപ്പർ റോഡുകളുമായി യുപി തിളങ്ങും, കമ്മീഷൻ മോഹികളുടെ മുഖം മങ്ങും; ഇത് യോഗി മാജിക്ക്!

പോർട്ടലിൽ നിന്ന് കെട്ടിക്കിടക്കുന്ന ചലാനുകൾ നീക്കം ചെയ്യുന്നത് യുപിയില്‍ ഇതാദ്യമല്ല. നേരത്തെ, 2016 ഡിസംബറിനും 2021 ഡിസംബറിനുമിടയിൽ നൽകിയ 30,000 ചലാനുകൾ സർക്കാർ റദ്ദാക്കിയിരുന്നു. വലിയ തോതിൽ ചലാനുകൾ റദ്ദാക്കിയതിന് ശേഷം, ഇ-ചലാൻ ഡാറ്റ പോർട്ടലിൽ നിന്ന് മായ്‌ക്കപ്പെടും. ഇത് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമല്ല ഉത്തരവാദിത്തപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കും ഒരുപരിധിവരെ വലിയ ആശ്വാസമാകും.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം