അച്ഛന്‍റെ 'പുത്തന്‍ പഴയ വണ്ടി' കഴുകുന്ന കുഞ്ഞു സിവ, വൈറല്‍ വീഡിയോ

Published : Oct 27, 2019, 10:54 AM IST
അച്ഛന്‍റെ 'പുത്തന്‍ പഴയ വണ്ടി' കഴുകുന്ന കുഞ്ഞു സിവ, വൈറല്‍ വീഡിയോ

Synopsis

അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അടുത്തിടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‍യുവി സ്വന്തമാക്കിയത്. ഇപ്പോഴിതാ അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ  ഈ വീഡിയോ പങ്കുവെച്ചത്.

1965 മുതല്‍ 1999 വരെ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം പഞ്ചാബില്‍ നിന്നാണ് ധോണിസ്വന്തമാക്കിയത്. 3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക ജന്മനാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

കടുത്ത വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തിലേക്ക് ഓഗസ്റ്റ് ആദ്യവാരമാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് എത്തിയത്. ട്രാക്ക്‌ഹോക്കിന്‍റെ ആദ്യ  ഇന്ത്യന്‍ ഉടമ ധോണിയാണെന്നതും ശ്രദ്ധേയമാണ്. ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളും ധോണിയുടെ ഗാരേജിലുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ സൂപ്പര്‍ ബൈക്കുകളും ധോണിയുടെ ഗാരേജിലുണ്ട്. 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!