
പുതിയ സ്വിഫ്റ്റിന് വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍, പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, എന്നിവയായിരിക്കും മുന്‍ഭാഗത്തെ പ്രധാന മാറ്റങ്ങള്‍. ഉള്ളില്‍ പുതിയ സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയുണ്ടാകും കൂടാതെ കൂടുതല്‍ സ്‌പെയ്‌സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും. പിന്നിലെ ബംബറിനും ടെയില്‍ ലാമ്പിനും മാറ്റങ്ങളുണ്ട്.
എക്‌സ്സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററില്‍ തന്നെ ഒതുക്കും. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോള്‍, ഡീസല്‍, എഎംടി വകഭേദങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത.