
മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ കോംപാക്ട് സെഡാന്‍ കാറിന് ടൈഗര്‍ എന്നു പേരിട്ടു. ജനപ്രിയ ഹാച്ച് ബാക് കാറായ ടിയാഗോയുടെ സെഡാന്‍ രൂപമാണ് ടൈഗര്‍. സാധാരണ സെഡാനുകളില്‍നിന്നു വ്യത്യസ്തമായ പിന്‍ഭാഗ ഡിസൈനാകയാല്‍ 'സ്‌റ്റൈല്‍ബാക്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
മാരുതി ഡിസയര്‍, ഹോണ്ട അമേയ്‌സ്, ഫോഡ് ആസ്പയര്‍ തുടങ്ങിയ കാറുകളുടെ വിഭാഗത്തിലേക്കാണ് ടൈഗര്‍ എത്തുന്നത്. വിലയും വിപണിയിലെത്തുന്ന സമയവും പ്രഖ്യാപിച്ചിട്ടില്ല.