ഡീസൽ കാറുകൾക്ക് പെട്രോൾ കാറുകളേക്കാൾ കൂടുതൽ മൈലേജ് ലഭിക്കുന്നതിന്‍റെ രഹസ്യങ്ങൾ

Published : Apr 23, 2025, 02:34 PM IST
ഡീസൽ കാറുകൾക്ക് പെട്രോൾ കാറുകളേക്കാൾ കൂടുതൽ മൈലേജ് ലഭിക്കുന്നതിന്‍റെ രഹസ്യങ്ങൾ

Synopsis

ഡീസൽ കാറുകൾ പെട്രോൾ കാറുകളേക്കാൾ മികച്ച മൈലേജ് നൽകുന്നതിന് പിന്നിൽ എഞ്ചിന്റെ പ്രവർത്തന ശൈലി, രൂപകൽപ്പന, ഇന്ധന ഘടന തുടങ്ങിയ ഘടകങ്ങളുണ്ട്. ഡീസലിന്റെ ഉയർന്ന ഊർജ്ജ സാന്ദ്രത, കംപ്രഷൻ ഇഗ്നിഷൻ തത്വം, കുറഞ്ഞ ആർപിഎമ്മിലെ ഉയർന്ന ടോർക്ക്, മികച്ച ലൂബ്രിക്കേഷൻ എന്നിവ ഇതിന് കാരണമാകുന്നു.

ലോകമെമ്പാടും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും പെ‍ഫോമൻസ് ആഗ്രഹിക്കുന്നവർക്ക് പെട്രോൾ, ഡീസൽ കാറുകൾ മികച്ച ഓപ്ഷനാണ്. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, ടൊയോട്ട തുടങ്ങിയ ആഡംബര കമ്പനികളുടെ ഡീസൽ കാറുകളുടെ വലിയ വിൽപ്പന ഇന്ത്യൻ വിപണിയിൽ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഡീസൽ കാറുകൾ പെട്രോൾ കാറുകളേക്കാൾ മികച്ചതാകാനുള്ള പ്രത്യേക കാരണങ്ങൾ എന്തൊക്കെയാണെന്ന്, പ്രത്യേകിച്ച് മൈലേജിന്റെ കാര്യത്തിൽ എന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  ഇതാ ആ രഹസ്യം. 

പെട്രോൾ കാറുകളേക്കാൾ ഡീസൽ വാഹനങ്ങൾ മികച്ച മൈലേജ് നൽകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവ എഞ്ചിന്റെ പ്രവർത്തന ശൈലി, രൂപകൽപ്പന, ഇന്ധന ഘടന എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡീസലിന് കൂടുതൽ ഊർജ്ജമുണ്ട്. എഞ്ചിൻ കൂടുതൽ മർദ്ദത്തോടെ പ്രവർത്തിക്കുന്നു. ഡീസൽ എഞ്ചിനുകളുടെ ഗിയർ അനുപാതവും പെട്രോൾ കാറുകളിൽ നിന്ന് വ്യത്യസ്തമാണ്. ഈ കാരണങ്ങളാൽ തന്നെ, കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഡീസൽ വാഹനങ്ങൾക്ക് കഴിയും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ദീർഘദൂര യാത്ര ചെയ്യുകയും ഇന്ധന ഉപഭോഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയും ചെയ്യുന്നുവെങ്കിൽ, ഒരു ഡീസൽ വാഹനം നിങ്ങൾക്ക് മികച്ച ഓപ്ഷനായിരിക്കും.

ഡീസൽ കാറുകളിൽ കൂടുതൽ ഊർജ്ജം
ഇനി എന്തുകൊണ്ടാണ് ഡീസൽ കാറുകൾക്ക് പെട്രോൾ കാറുകളേക്കാൾ മികച്ച മൈലേജ് ലഭിക്കുന്നത് എന്ന് വിശദമായി ചർച്ച ചെയ്യാം. ഡീസലിന് പെട്രോളിനേക്കാൾ കൂടുതൽ ഊർജ്ജം ഉണ്ട്. അതായത്, ഡീസലും പെട്രോളും ഒരേ അളവിൽ കത്തിച്ചാൽ, ഡീസൽ കൂടുതൽ താപവും ഊർജ്ജവും ഉത്പാദിപ്പിക്കും. ഡീസലിൽ കാർബൺ തന്മാത്രകളുടെ നീണ്ട ശൃംഖലകൾ അടങ്ങിയിരിക്കുന്നു, അതിനാൽ അതിന്റെ ഊർജ്ജ സാന്ദ്രത ഏകദേശം 45.3 MJ/kg ആണ്. അതേസമയം, പെട്രോളിന്റെ ഊർജ്ജ സാന്ദ്രത ഏകദേശം 42.4 MJ/kg ആണ്. കൂടുതൽ ഊർജ്ജം ഉള്ളതിനാൽ, ഡീസൽ എഞ്ചിനുകൾ ഒരേ ദൂരം സഞ്ചരിക്കാൻ കുറഞ്ഞ ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ഡീസൽ എഞ്ചിനുകൾ കംപ്രഷൻ ഇഗ്നിഷൻ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനർത്ഥം വായു സിലിണ്ടറിലേക്ക് വലിച്ചെടുക്കുകയും പിന്നീട് വളരെ ഉയർന്ന മർദ്ദത്തിലേക്ക് (സാധാരണയായി 15:1 നും 23:1 നും ഇടയിൽ) കംപ്രസ് ചെയ്യുകയും ചെയ്യുന്നു എന്നാണ്. ഉയർന്ന മർദ്ദം കാരണം വായുവിന്റെ താപനില വളരെയധികം ഉയരുന്നു. അതേസമയം, പെട്രോൾ എഞ്ചിനുകൾ സ്പാർക്ക് ഇഗ്നിഷൻ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ, വായുവിന്റെയും പെട്രോളിന്റെയും മിശ്രിതം സിലിണ്ടറിലേക്ക് വലിച്ചെടുക്കുന്നു, തുടർന്ന് താഴ്ന്ന മർദ്ദത്തിലേക്ക് (സാധാരണയായി 8:1 നും 12:1 നും ഇടയിൽ) കംപ്രസ് ചെയ്യുന്നു, അതിനുശേഷം ഒരു സ്പാർക്ക് പ്ലഗിന്റെ സഹായത്തോടെ അത് കത്തിക്കുന്നു.

കുറഞ്ഞ ആ‍ർപിഎമ്മിൽ കൂടുതൽ ടോർക്ക്
പെട്രോൾ എഞ്ചിനുകളേക്കാൾ കുറഞ്ഞ ആർ‌പി‌എമ്മിൽ ഡീസൽ എഞ്ചിനുകൾ കൂടുതൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നു. നഗരങ്ങളിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നതിനും കനത്ത ഭാരം വഹിക്കുന്നതിനും ഡീസൽ എഞ്ചിനുകൾ നല്ലതാണ്. ഡീസൽ കാറുകളുടെ ഗിയർ അനുപാതം പലപ്പോഴും പെട്രോൾ കാറുകളെ അപേക്ഷിച്ച് കൂടുതലാണ്. അതായത് ഒരു നിശ്ചിത വേഗതയിൽ ഒരു ഡീസൽ എഞ്ചിൻ പെട്രോൾ എഞ്ചിനേക്കാൾ കുറഞ്ഞ ആ‍ർപിഎമ്മിൽ പ്രവർത്തിക്കുന്നു.

എണ്ണ ഘടന 
ഇവിടെ മറ്റൊരു പ്രധാന കാര്യം, ഡീസൽ ലൂബ്രിക്കേഷൻ കൂടുതലുള്ള ഒരു വസ്തുവാണ് എന്നതാണ്. ഇത് എഞ്ചിൻ ഭാഗങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യാൻ സഹായിക്കുന്നു. അതുവഴി ഘർഷണം കുറയ്ക്കുകയും എഞ്ചിൻ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, പെട്രോൾ ഒരു ഡിറ്റർജന്റായി പ്രവർത്തിക്കുകയും എഞ്ചിൻ ഭാഗങ്ങളിൽ നിന്ന് എണ്ണ കഴുകിക്കളയുകയും ചെയ്യും. അതുവഴി ഘർഷണം വർദ്ധിക്കും. ഈ കാരണങ്ങളാൽ, ഡീസൽ വാഹനങ്ങൾ സാധാരണയായി പെട്രോൾ കാറുകളേക്കാൾ മികച്ച മൈലേജ് നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ 4 പുത്തൻ താരങ്ങൾ!
ബലേനോയോ അതോ ഗ്ലാൻസയോ നല്ലത്? വാങ്ങും മുൻപ് ഇതറിയൂ