
കൊച്ചി: ഹോണ്ട ഡിയോയുടെ പുതിയ മോഡല്‍ വിപണിയിലെത്തി. സൗന്ദര്യപരമായ മാറ്റവും അധിക സൗകര്യങ്ങളും ഒപ്പം ബിഎസ് 4 എന്‍ജിന്‍ എന്നിവയും പുതിയ ഡിയോയുടെ പ്രത്യേകതയാണ്. ആകര്‍ഷകമായ ഗ്രാഫിക്സ് , ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ , പുതിയ ഇന്‍സ്ട്രമെന്റ് ക്സസ്റ്റര്‍ , എല്‍ഇഡി ലൈറ്റുകളുള്ള ഹാന്‍ഡില്‍ ബാര്‍ കവര്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.
സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്പേസില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റും സദാ പ്രകാശിക്കുന്ന ഓട്ടോ ഓണ്‍ ഹെഡ്‍ലാംപും കൂടുതല്‍ വീതിയുള്ള സീറ്റുമൊക്കെ പുത്തന്‍വാഹനത്തിന്‍റെ പ്രത്യേതകതയാണ്. അഞ്ച് നിറങ്ങളില്‍ ഡിയോ ലഭിക്കും. ഒറ്റ നിറത്തില്‍ ലഭ്യമായത് ഗ്രേ മാത്രമാണ്. ബിഎസ് 4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗീയര്‍ലെസ് സ്കൂട്ടറിന്റെ 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിന് എട്ട് ബിഎച്ച്പി - 8.9 എന്‍എം കരുത്തുണ്ട്. 53,272 രൂപയാണ് വാഹനത്തിന്‍റെ കൊച്ചി എക്സ്‍ഷോറൂം വില. ഇന്‍ഷുറന്‍സും റോഡ് ടാക്സും ചേര്‍ത്ത് 59,318 രൂപയാണ് ഓണ്‍റോഡ് വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.