വിപണിയിലെത്തും മുമ്പേ പുത്തന്‍ കെടിഎം ബൈക്കുകളുടെ വിവരങ്ങള്‍ പുറത്ത്

By Web DeskFirst Published Jan 11, 2017, 10:31 AM IST
Highlights

വിപണിയിലിറങ്ങാനൊരുങ്ങുന്ന കെടിഎം ബൈക്കുകളുടെ വിവരങ്ങള്‍ പുറത്ത്. ആര്‍സി390, ആര്‍സി200 മോഡലുകളുടെ വിവരങ്ങള്‍ അടങ്ങുന്ന ബ്രോഷറാണ് കഴിഞ്ഞ ദിവസം മുതല്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.

ഡിസൈനിലുള്ള നേരിയ മാറ്റങ്ങള്‍ മാത്രമാണ് കെടിഎം ആര്‍സി200 ബൈക്കുകളില്‍ വരുത്തിയിരിക്കുന്നത്. നിലവിലുള്ള മോഡലുകളിലെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ തന്നെയാണ് പുതിയ  മോഡലുകളിലും ആര്‍സി390ന്റെ 2017 മോഡലുകള്‍ കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളോടെയും ആര്‍സി200 പ്രകടമായ ചില മാറ്റങ്ങളോടെയുമാണ് അവതരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ച്, സ്വിച്ചബിള്‍ എബിഎസ്, റൈഡ്‌ബൈ വയര്‍, വലുപ്പമേറിയ 320എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നീ സവിശേഷതകളും ഈ മോഡലുകള്‍ക്കുണ്ട്.

373സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആര്‍സി390ബൈക്കുകള്‍ക്ക് കരുത്തുപകരുന്നത്. 43ബിഎച്ചിപിയും 36എന്‍എം ടോര്‍ക്കുമാണ് ഈ ബൈക്കുല്പാദിപ്പിക്കും. യൂറോ4 എമിഷന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് ഈ ബൈക്കിന്‍റെ രൂപകല്‍പ്പന.

പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള അലൂമിനിയം അപ്‌സ്വെപ്റ്റ് കാനിസ്റ്റര്‍ എക്‌സോസ്റ്റാണ് 2017 ആര്‍സി390 ബൈക്കിലെ മറ്റൊരു പ്രകടമായ മാറ്റം. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനെ കുതുപ്പിക്കുന്നത്. സുരക്ഷയ്ക്കായി എബിഎസും ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തായി 320എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230എംഎം ഡിക്‌സ് ബ്രേക്കുമാണുള്ളത്.

 

 

click me!