മോഹവിലയില്‍ വീഗൊയുടെ പുതിയ പതിപ്പുമായി ടിവിഎസ്

Published : Oct 18, 2018, 04:07 PM ISTUpdated : Oct 18, 2018, 04:15 PM IST
മോഹവിലയില്‍ വീഗൊയുടെ പുതിയ പതിപ്പുമായി ടിവിഎസ്

Synopsis

ഗിയര്‍ രഹിത സ്‍കൂട്ടര്‍ വീഗൊയുടെ പരിഷ്കരിച്ച പതിപ്പ് ടി വി എസ് മോട്ടോർസ് പുറത്തിറക്കി

53,027 രൂപ ദില്ലി എക്സ് ഷോറൂം വിലയില്‍ ഗിയര്‍ രഹിത സ്‍കൂട്ടര്‍ വീഗൊയുടെ പരിഷ്കരിച്ച പതിപ്പ് ടി വി എസ് മോട്ടോർസ് പുറത്തിറക്കി. 20 ലീറ്റർ സംഭരണ ശേഷിയുള്ള യൂട്ടിലിറ്റി ബോക്സ്, സ്പോർട് വീൽ — റിം സ്റ്റിക്കർ, പാസ് ബൈ സ്വിച്ച്, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി തുടങ്ങിയ സവിശേഷതകളോടയാണ് പുതിയ വാഹനം എത്തുന്നത്.

നിലിവിലെ 110 സി സി എൻജിൻ, പൂർണ ലോഹ നിർമിത ബോഡി, ആധുനിക ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയവയൊക്കെ പരിഷ്കരിച്ച പതിപ്പിലുമുണ്ട്. രാജ്യത്ത് ബോഡി ബാലൻസിങ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള ആദ്യ സ്കൂട്ടറാണ് വീഗൊ എന്നാണു കമ്പനിയുടെ അവകാശവാദം. എൻജിന്റെ സ്ഥാന നിർണയത്തിലെ മികവും രൂപകൽപ്പനയിലെ സവിശേഷതയും ചേർന്നാണു സ്കൂട്ടറിനു മികച്ച സ്ഥിരത സമ്മാനിക്കുന്നത്.

PREV
click me!

Recommended Stories

നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്‍ടമോ?