പുത്തന്‍ കവാസാക്കി Z650 ഇന്ത്യയിലെത്തി; വില 5.29 ലക്ഷം

By Web TeamFirst Published Oct 18, 2018, 3:51 PM IST
Highlights

Z650 നെയ്ക്കഡ് ബൈക്കിന്‍റെ നവീകരിച്ച പതിപ്പിനെ കവാസാക്കി മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 5.29 ലക്ഷം രൂപയാണ് വില. 
 

Z650 നെയ്ക്കഡ് ബൈക്കിന്‍റെ നവീകരിച്ച പതിപ്പിനെ കവാസാക്കി മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 5.29 ലക്ഷം രൂപയാണ് വില. 

649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 67 bhp കരുത്തും 66 Nm torque ഉം ഈ എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് ബ്ലാക് / മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്ന ഒറ്റ നിറഭേദം മാത്രമെ ബൈക്കിലുള്ളൂ. 

15 കിലോ മാത്രം ഭാരമുള്ള ഷാസിയും Z650 യുടെ സവിശേഷതയാണ്. മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് 2019 കവാസാക്കി Z650 യില്‍ സസ്‌പെന്‍ഷന്‍.

300 mm, 220 mm ഡിസ്‌ക്കുകള്‍ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പുതിയ മോഡലിന്റെ ബുക്കിംഗ് കവാസാക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍തലമുറയെക്കാള്‍ 10,000 രൂപ കൂടുതലുണ്ട് മോഡലിന്. 

ഹ്യോസങ് അക്വില പ്രോ 650, ബെനലി TNT600i, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 തുടങ്ങിയവരാണ് കവാസാക്കി Z650 ന്‍റെ മുഖ്യ എതിരാളികള്‍.
 

click me!